ചേർത്തല മണ്ഡലത്തിന് 17.5 കോടി രൂപയുടെ പദ്ധതികൾ

ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു. ചിത്രം∙ മനോജ് ചേമഞ്ചേരി
SHARE

ചേർത്തല∙ ചേർത്തല മണ്ഡലത്തിൽ 17.5 കോടിരൂപയുടെ പദ്ധതികൾക്ക് ബജറ്റിൽ ഭരണാനുമതി. മണ്ഡലത്തിൽ സ്വന്തമായി സ്ഥലമുള്ള അങ്കണവാടികൾക്ക് സ്മാർട്ട് അങ്കണവാടികൾ നിർമിക്കുന്നതിന് 5 കോടി രൂപ. പട്ടണക്കാട് ഗവൺമെന്റ് യുപി സ്കൂൾ, ചേർത്തല കരുവായിൽ ഭാഗം ഗവ. എൽ പി സ്കൂൾ, മുഹമ്മ കായിപ്പുറം ആസാദ് മെമ്മോറിയൽ എൽപി സ്കൂൾ എന്നിവയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 4.5 കോടി രൂപ, അർത്തുങ്കൽ തീർഥാടക സൗഹൃദ സമുച്ചയത്തിന് 6 കോടി രൂപ, തിരുവിഴ ക്ഷേത്രത്തോട് ചേർന്ന് തീർഥാടക വിനോദസഞ്ചാര കേന്ദ്രത്തിന് രണ്ട് കോടി ഉൾപ്പെടെയാണ് 17.5 കോടിരൂപയ്ക്ക് ബജറ്റിൽ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS