ഹരിപ്പാട് ∙ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ പേ വാർഡിൽ പാമ്പിനെ കണ്ടെത്തി. ഇന്നലെ പേവാർഡിലെ ജനലിനു സമീപമാണ് ജീവനക്കാർ അണലിയെ കണ്ടത്. ജനാലയിൽ ചുറ്റിയിരിക്കുകയായിരുന്നു പാമ്പ്. ഉടൻ രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.തുടർന്ന് ആശുപത്രി സൂപ്രണ്ട് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. പാമ്പ് പിടുത്ത വിദഗ്ധനായ ശ്യാം ഹരിപ്പാട് എത്തിയാണ് മൂന്നടിയോളം നീളമുള്ള അണലിയെ പിടികൂടിയത്. സമീപത്തെ തോട്ടിൽനിന്നു വന്നതാകാമെന്നാണു സംശയിക്കുന്നത്.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ പേ വാർഡിൽ അണലി; പിടികൂടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.