ADVERTISEMENT

ആലപ്പുഴ: സ്‌കൂളില്‍ ഇടാന്‍ നല്ല യൂണിഫോമില്ലെന്ന സങ്കടവുമായി കലക്ടറേറ്റില്‍ എത്തിയ വിദ്യാര്‍ഥിനിക്ക് ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പുത്തന്‍ യൂണിഫോം സമ്മാനിച്ചു.ആലപ്പുഴ ഇ.എസ്.ഐ. ആശുപത്രിയിക്ക് സമീപം താമസിക്കുന്ന അഞ്ചാം ക്ലാസുകാരിയാണ് പരാതിയുമായി കലക്ടറെ കാണാനെത്തിയത്.

ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പൊടിശല്യം കാരണം യൂണിഫോമും മറ്റ് വസ്ത്രങ്ങളും വളരെ വേഗം ചീത്തയായി പോകുന്നു എന്നതായിരുന്ന പരാതി. ഇതേ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ വിദ്യാര്‍ഥിനിക്ക് പുതിയ യൂണിഫോം വാങ്ങി നല്‍കിയത്. കലക്ടറുടെ ക്യാമ്പ് ഹൗസില്‍ വെച്ചാണ് പുതിയ വസ്ത്രങ്ങള്‍ കൈമാറിയത്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com