ADVERTISEMENT

ആലപ്പുഴ∙ ആശ്വാസകിരണം പദ്ധതിയിൽ നിന്നുള്ള സഹായധനം നിലച്ചിട്ടു രണ്ടര വർഷം. 207 കോടി രൂപയാണ് കുടിശിക ഇനത്തിൽ ഗുണഭോക്താക്കൾക്കു സർക്കാർ നൽകാനുള്ളത്. എന്നാൽ, ഇത്തവണ ബജറ്റിൽ അനുവദിച്ചതാകട്ടെ 53 കോടി രൂപ മാത്രം.കിടപ്പുരോഗികൾ, മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവർ തുടങ്ങി മുഴുവൻ സമയ പരിചരണം ആവശ്യമുള്ളവരെ പരിചരിക്കുന്നവർക്കു പ്രതിമാസം 600 രൂപ നൽകുന്നതാണ് 'ആശ്വാസകിരണം'. പദ്ധതിയിൽ 1.15 ലക്ഷം ഗുണഭോക്താക്കളുണ്ട്. ഇവരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്.

പദ്ധതിയിൽ അംഗങ്ങളാകാനുള്ള, 2018 മുതലുള്ള അപേക്ഷകൾ ഇതുവരെ പരിഗണിച്ചിട്ടുമില്ല. 65,000 അപേക്ഷകളാണു കെട്ടിക്കിടക്കുന്നത്. കുടിശികയടക്കം, ഇവർക്കു കൂടി സഹായധനം നൽകണമെങ്കിൽ ഏകദേശം 235 കോടി രൂപ വേണ്ടിവരും.

സഹായം ആർക്കൊക്കെ?

കാൻസർ, പക്ഷാഘാതം, നാഡീരോഗങ്ങൾ എന്നിവ മൂലം മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യം വരുന്ന കിടപ്പിലായവർ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, നൂറു ശതമാനം കാഴ്ചപരിമിതിയുള്ളവർ, തീവ്ര മാനസിക വെല്ലുവിളി നേരിടുന്നവർ, ഓട്ടിസം, സെറിബ്രൽ പാൾസി മുതലായ അവസ്ഥയിലുള്ളവർ, എൻഡോസൾഫാൻ മൂലം പൂർണമായും ദുർബലപ്പെട്ടവർ തുടങ്ങിയവരെ പരിചരിക്കുന്നവർക്കാണ് 'ആശ്വാസകിരണം' പദ്ധതിയിലൂടെ സഹായധനം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com