ADVERTISEMENT

കുട്ടനാട് ∙ ബസിനുള്ളിൽ നിന്നു കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയെ കണ്ടെത്തി തിരിച്ചു നൽകി 4–ാം ക്ലാസ് വിദ്യാർഥിയുടെയും ബന്ധുവിന്റെയും. കാവാലം ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥി കാവാലം അട്ടിയിൽ വീട്ടിൽ മാർഷലിന്റെ മകൻ ജോഷ് മാർഷലും ബന്ധു മോളിയാണു കെഎസ്ആർടിസി ബസിൽ നിന്നു ലഭിച്ച മാല പൊലീസിൽ ഏൽപിച്ചു മാതൃകയായത്. 

കഴിഞ്ഞ 30നു ചങ്ങനാശേരിയിൽ നിന്നു കാവാലത്തേക്കു വന്ന കെഎസ്ആർടിസി ബസിൽ നിന്നാണു മാല ജോഷിനു മാല കിട്ടിയത്. ഉടൻ മോളിയെ ഏൽപിച്ചു. കാവാലത്ത് നിന്നുള്ള ആരുടെയെങ്കിലുമാകാമെന്നു കരുതി പ്രദേശവാസികളോടെല്ലാം വിവരം ധരിപ്പിച്ചു. ചങ്ങനാശേരി കെഎസ്ആർടിസി ഡിപ്പോയിലും വിവരമറിയിച്ചു. തുടർന്നാണ് കൈനടി പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചത്.

വിവരം പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉടമ കറുകച്ചാൽ മനക്കോട് വീട്ടിൽ രഞ്ജിത്ത് മാത്യു കൈനടി പൊലീസ് സ്റ്റേഷനിലെത്തി സ്റ്റേഷൻ ഓഫിസർ ആർ.രാജീവിന്റെ സാന്നിധ്യത്തിൽ ജോഷിന്റെയും മോളിയുടെയും കൈയിൽ നിന്നു 10 ഗ്രാം തൂക്കമുള്ള സ്വർണമാല ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com