ADVERTISEMENT

ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി ദേശീയ ഫെസ്റ്റ്– തരംഗ്–23 നാളെ സമാപിക്കും. ഇതോടനുബന്ധിച്ചുള്ള തൊഴിൽമേള നാളെ നടക്കും.   റോബട്ടുകളുടെ പ്രവർത്തനങ്ങൾ മുതൽ ആറന്മുള  കണ്ണാടി വരെ നീളുന്ന പ്രദർശന സ്റ്റാളുകൾ ഉണ്ട്. ഐഎസ്ആർഒ, ഐടിബിപി, സാംസ്കാരിക വകുപ്പ് - റൂറൽ ആർട്ട് ഹബ് പദ്ധതി ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം, ശാസ്ത്ര സാഹിത്യ പരിഷത്ത് ,മത്സ്യ ഫെഡ്, കെഎസ്ഇബി,ഗവ.ഐടിഐ, നേവൽ എൻസിസി തുടങ്ങി വിവിധ സ്റ്റാളുകളിൽ  സന്ദർശകരുടെ തിരക്കുണ്ട്. 

ഇന്നു   10നു കലാസാങ്കേതിക മത്സരങ്ങൾ, 4നു സെമിനാർ–സാങ്കേതിക വിദ്യാഭ്യാസവും സാമൂഹിക പ്രതിബദ്ധതയും.– എപിജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി  മുൻ വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ ഉദ്ഘാടനം ചെയ്യും. 5നു സമാപനസമ്മേളനം നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. തിരക്കഥാകൃത്തും നടനുമായ  രഞ്ജി പണിക്കർ സമ്മാനദാനം നിർവഹിക്കും. 6നു പ്രദീപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിൽ കലാസന്ധ്യ. 

നാളെ 10നു തൊഴിൽമേള എപിജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം ഡോ.പി.കെ.ബിജു ഉദ്ഘാടനം ചെയ്യും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com