ADVERTISEMENT

അമ്പലപ്പുഴ ∙ തലയിൽ മുണ്ടിടാതെ കക്കാൻ പോകുന്ന ആളാണ് മന്ത്രി ബാലഗോപാലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റിയുടെ സമ്പൂർണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിന്താ ജെറോമിനു ഡോക്ടറേറ്റ് കിട്ടിയതോടെ യഥാർഥ ഡോക്ടറേറ്റ് കിട്ടിയവർക്ക് പുറത്തിറങ്ങി നടക്കാൻ നാണക്കേടായെന്നും സുരേന്ദ്രൻ പറഞ്ഞു.

Also read: ‘‘പായും തലയണയും കിട്ടിയില്ലേ? ഫാനിന്റെ കാറ്റില്ലേ?, കുറവുണ്ടെങ്കിൽ പറയണം...’; സമരത്തട്ടിൽ എംഎൽഎമാരും സ്പീക്കറുമായി കുശലം

ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം കണ്ടിട്ടും മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിച്ച് അധിക നികുതി ഭാരം അടിച്ചേൽപിക്കുകയാണ്. ഇവരെ തിരുത്താൻ സിപിഎമ്മും എൽഡിഎഫും തയാറാകണം.ബിജെപി പാർട്ടിയിൽ അപസ്വരങ്ങൾ ഇല്ല. സംഘടനാ കാര്യങ്ങളെ സംബന്ധിച്ച് നിലവിൽ പരാതികളൊന്നുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.ലഹരിക്കടത്തു കേസിൽ സിപിഎം നേതാവ് ഷാനവാസിനെതിരെ നടപടിയെടുക്കാൻ കഴിയാത്ത വിധം മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ സംരക്ഷണം തീർക്കുന്നെന്ന് ബിജെപി ജില്ലാ കമ്മിറ്റി പ്രമേയത്തിൽ ആരോപിച്ചു.

ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, സംഘടന സെക്രട്ടറി കൂവെ സുരേഷ്ബാബു, ദക്ഷിണ മേഖല സെക്രട്ടറി ബി.കൃഷ്ണകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ, അരുൺ അനിരുദ്ധൻ, വൈസ് പ്രസിഡന്റുമാരായ പി.കെ.വാസുദേവൻ, ടി.കെ.അരവിന്ദാക്ഷൻ, കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജി.വിനോദ്കുമാർ, കെ.ജി.കർത്താ എന്നിവർ പ്രസംഗിച്ചു.

‘സർക്കാർ നടപടി സഹകരണ ബാങ്കുകളെ തകർക്കും’

ആലപ്പുഴ∙ സഹകരണ സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുക്കാനുള്ള സർക്കാർ തീരുമാനം സഹകരണ ബാങ്കുകളെ തകർക്കാനേ ഉപകരിക്കൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സഹകരണ ബാങ്കുകളിൽ നിന്നു വായ്പയെടുത്താൽ സർക്കാർ അത് തിരിച്ചടയ്ക്കില്ലെന്ന് ഉറപ്പാണ്. പാവപ്പെട്ടവരുടെ സമ്പാദ്യം തട്ടിപ്പറിക്കുന്നതിന് തുല്യമാണിത്.

സഹകരണ സ്ഥാപനങ്ങൾ ഇത് അനുവദിക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ 9ന് എല്ലാ കലക്ടറേറ്റിലേക്കും ബിജെപി പ്രവർത്തകർ മാർച്ച് നടത്തും. ഹർത്താൽ ഉൾപ്പെടെ ശക്തമായ സമരത്തിന് ബിജെപി നേതൃത്വം കൊടുക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com