മാന്നാർ ∙ കാണാതായ മകളെ അന്വേഷിച്ച് ആൺ സുഹൃത്തിന്റെ വീട്ടിൽ എത്തിയ പിതാവിനെയും സഹോദരനെയും സഹോദരിയുടെ ഭർത്താവിനെയും ആൺ സുഹൃത്തും സംഘവും ചേർന്നു മർദിച്ചു. സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തു.ചെറുകോൽ മാലിയിൽ വടക്കേതിൽ സ്വദേശികൾക്കാണ് മർദനമേറ്റത്.
Also read: വിവാഹത്തിനു പോകാൻ കൂട്ടഅവധി: ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റി
ചെന്നിത്തല ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുൽ(19) ഗ്രാമം ചിറയിൽ ഉണ്ണി (ഷാനറ്റ് 25), ചെന്നിത്തല ചെറുകോൽ ഇടശ്ശേരിയത്ത് വൈഷ്ണവ് (20) എന്നിവരാണ് അറസ്റ്റിലായത്. കാണാതായ മകൾ ഒന്നാം പ്രതി ഗോകുലിന്റെ വീട്ടിലുണ്ടെന്നറിഞ്ഞാണ് ഇവർ അവിടെ എത്തിയത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ പ്രവീൺ കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്. ഉണ്ണൂണ്ണിയുടെ കൈക്ക് പൊട്ടലുണ്ട്. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.