ADVERTISEMENT
അമ്പലപ്പുഴ ∙ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ കേസിൽ ജനപ്രതിനിധി കൂടിയായ അധ്യാപകനെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര ശ്രീഭവനിൽ ശ്രീജിത്തിനെയാണ് (43) സ്റ്റേഷൻ ഓഫിസർ എസ്.ദ്വിജേഷിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപ‍ഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമാണ് ശ്രീജിത്ത്. രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com