ADVERTISEMENT

ആലപ്പുഴ∙ കൃഷി ഓഫിസർ എം.ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഈ കേസിന് കായംകുളം കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വി.രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇനി കേസ് അന്വേഷിക്കുക.

കഴിഞ്ഞ ഒക്ടോബറിലാണു കായംകുളത്തു നിന്നു 2,75,000 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തത്. ഈ കേസിൽ അറസ്റ്റിലായ സനീറും അഖിലുമാണ് ജിഷമോൾക്കു പണം കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണികളെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇവർ ഇപ്പോൾ റിമാൻഡിലാണ്.

സ്വകാര്യ ബാങ്കിന്റെ കോൺവന്റ് സ്ക്വയറിലെ ബ്രാഞ്ചിൽ നിന്നാണു ഫെബ്രുവരിയിൽ 500 രൂപയുടെ 7 വ്യാജ കറൻസി നോട്ടുകൾ ഉൾപ്പെടെ 3500 രൂപയുടെ വ്യാജ കറൻസി നോട്ടുകൾ കണ്ടെത്തിയത്. ഈ നോട്ടുകൾ കൈമാറിയത് ജിഷമോളാണെന്നു തെളിഞ്ഞതോടെയാണ് ഇവർ അറസ്റ്റിലായത്. പിന്നാലെ 7 പേരെക്കൂടി വിവിധയിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു.

കള്ളനോട്ട് കൈമാറ്റം ഇങ്ങനെ

വയനാട് സ്വദേശിയായ സനീറും കണ്ണൂർ സ്വദേശിയായ അഖിലും ചേർന്ന് ആലപ്പുഴ സ്വദേശിയായ ഹനീഷ് ഹക്കിമിനു കള്ളനോട്ടുകൾ കൈമാറി. ഇയാളാണ് ആലപ്പുഴ സ്വദേശിയായ ഷിഫാസിനു പണം കൈമാറിയത്. ഷിഫാസ് ഗോകുലിനു നോട്ടുകൾ കൈമാറി. ഗോകുലിന്റെ സുഹൃത്താണ് ഗുരുപുരം സ്വദേശിയും കളരി ആശാനുമായ അജീഷ്.

അജീഷ് വഴിയാണ് ജിഷമോൾക്കു കള്ളനോട്ടുകൾ ലഭിക്കുന്നത്. ആലപ്പുഴയിലേക്ക് നോട്ടുകളെത്തിച്ചതിൽ പ്രധാന കണ്ണി ഹനീഷാണ്. ഹനീഷിന്റെ സഹായി ഷെനിലിലൂടെയാണ് പണം കായംകുളം സ്വദേശിയായ അനസ്, ആലപ്പുഴ സ്വദേശികളായ ഷിഫാസ്, ഗോകുൽ, കാർത്തികപ്പള്ളി സ്വദേശിയായ സുരേഷ് ബാബു, പല്ലന സ്വദേശിയായ അനിൽ കുമാർ എന്നിവർക്കും കള്ളനോട്ടുകൾ വിതരണം ചെയ്തത്.ഹനീഷ് ഹക്കിം, ഷനിൽ, ഷിഫാസ്, ഗോകുൽ, സുരേഷ് ബാബു, അനിൽ കുമാർ, അജീഷ്, ജിഷമോൾ ഉൾപ്പെടെ 8 പേർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com