ADVERTISEMENT

എടത്വ ∙ ലഹരിമരുന്നു വിൽപനയുമായി ബന്ധപ്പെട്ട് അസം സ്വദേശി പിടിയിൽ. സാദിഖുൽ ഇസ്‌ലാം (22) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 108 ഗ്രാം ഹെറോയിൻ, 8 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എടത്വ കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപത്തു നിന്നും ശനിയാഴ്ച വൈകിട്ടാണ് ഇയാളെ പിടികൂടിയത്.

പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് 2 ലക്ഷം രൂപയോളം വിലയുള്ളതായി റേഞ്ച് ഇൻസ്പെക്ടർ പറഞ്ഞു. പ്രിവന്റീവ് ഓഫിസർ എം.ബൈജു, സിവിൽ എക്സൈസ് ഓഫിസർമാരായ പി.വിജയകുമാർ, ബി.രാജേഷ്, വി.ബി.വിപിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com