ADVERTISEMENT

ആലപ്പുഴ ∙ ഭക്ഷ്യസുരക്ഷാ വിഭാഗവും ആലപ്പുഴ നഗരസഭയും ഫിഷറീസ് വിഭാഗവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ മാളികമുക്ക് ഭാഗത്തു നിന്ന് ഫോർമലിൻ കലർന്ന 40 കിലോ മത്സ്യം പിടികൂടി. മാളികമുക്ക് മേൽപാലത്തിനു സമീപത്തെ രണ്ടു വഴിയോര മത്സ്യവിൽപന തട്ടുകളിൽ നിന്നാണു ഫോർമലിൻ ചേർത്ത പഴകിയ മത്സ്യങ്ങൾ പിടികൂടിയത്. പഴകിയ ചൂര, കേര, കിളിമീൻ, പാര എന്നിവയാണു പിടികൂടി നശിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന

രാവിലെ 10ന് ആരംഭിച്ച പരിശോധന ഉച്ചയോടെയാണ് അവസാനിച്ചത്. ആലപ്പുഴ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫിസർ ചിത്ര മേരി തോമസ്, ഫിഷറീസ് സബ് ഇൻസ്പെക്ടർ എച്ച്.ദീപു, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെ.അനിക്കുട്ടൻ, വി.ജാൻസിമോൾ, ബി.ഷാലിമ, വിനീത പി.ദാസൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com