ADVERTISEMENT

മാന്നാർ ∙ തുടർച്ചയായിട്ടുണ്ടാകുന്ന വൈദ്യുതി തടസ്സവും വോൾട്ടേജ് ക്ഷാമവും കാരണം പാടശേഖരങ്ങളിലെ പമ്പിങ് മുടങ്ങുന്നു. നെല്ലിനു വെളളമില്ലാത്തത് വിളവിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. അച്ചൻകോവിലാറിന്റെ കൈവഴിയായ തോടുകളിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് ചെന്നിത്തല  9-ാം ബ്ലോക്ക് പാടശേഖരമായ വെട്ടത്തേരി പാടത്തേക്കു വെള്ളമെത്തിക്കുന്നത്. എന്നാൽ ഇവിടെ സ്ഥാപിച്ചിട്ടുള്ള മോട്ടറുകൾ നേരാംവണ്ണം പ്രവർത്തിക്കുന്നില്ല.

വിളവെടുപ്പിനു 50 ദിവസം മാത്രം ബാക്കി നിൽക്കേ ജലസേചനം മുടങ്ങിയാൽ വിളവ് 50 ശതമാനത്തോളം കുറയുമെന്ന ആശങ്കയിലാണ് ഇവിടുത്തെ കർഷകർ.  കെഎസ്ഇബിയിൽ കർഷകർ പല തവണ പരാതിപ്പെട്ടിട്ടും  സഹായം ലഭിച്ചില്ല. നിലമൊരുക്കലിനു മുൻപ് കെഎസ്ഇബിക്കു പണം മുൻകൂർ അടച്ചതിനു ശേഷമാണ് പാടശേഖര സമിതികൾക്കു നെൽക്കൃഷി ആവശ്യത്തിനു വൈദ്യുതി  കണക്‌ഷൻ നൽകുന്നത്.

രണ്ടു വർഷമായി വേനൽമഴ കാരണം തുടർച്ചയായി കൃഷിനാശം മൂലമുണ്ടായ കടബാധ്യതകൾ ഈ വിളവെടുപ്പിലെങ്കിലും പരിഹരിക്കാം എന്ന കർഷകരുടെ പ്രതീക്ഷയ്ക്ക് ഇരുട്ടടിയേറ്റിരിക്കുകയാണെന്ന് പാടശേഖര സമിതി പ്രസിഡന്റ് പി.ജെ. റോമിയോ, സെക്രട്ടറി സന്തോഷ്  എന്നിവർ  പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com