‘പാലാപ്പള്ളി തിരുപ്പള്ളി’ പാട്ടിനൊപ്പം ചുവടുവച്ച് മന്ത്രി; ഒപ്പംകൂടി എംപിയും എംഎൽഎയും

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാര വിതരണത്തിനായി ആലപ്പുഴ ടൗൺഹാളിൽ എത്തിയ മന്ത്രി സജി ചെറിയാനും എ.എം.ആരിഫ് എംപിയും എച്ച്. സലാം എംഎൽഎയും ഗാനമേളയ്ക്കൊപ്പം ചുവടുവയ്ച്ചപ്പോൾ. (വിഡിയോ ചിത്രം)
SHARE

ആലപ്പുഴ ∙ ‘കടുവ’ സിനിമയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന ഹിറ്റ് ഗാനം ആലപിച്ച അതുൽ നറുകരയ്ക്കൊപ്പം ചുവടുവച്ച് മന്ത്രി സജി ചെറിയാൻ. എ.എം.ആരിഫ് എംപിയും എച്ച്.സലാം എംഎൽഎയും മന്ത്രിക്കൊപ്പം ചേർന്നതോടെ സദസ്സിൽ ആവേശംനിറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാര വിതരണം നടന്ന ടൗൺഹാളിലാണു മന്ത്രി പാട്ടിനൊപ്പം ചുവടുവച്ചത്.

സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മന്ത്രി എത്തുന്നതിനു മുൻപേ ഗാനമേള തുടങ്ങിയിരുന്നു. മന്ത്രി എത്തിയതോടെ അതുൽ വേദിയിൽ നിന്നിറങ്ങിച്ചെന്നു. തുടർന്നു മന്ത്രി സജി ചെറിയാന്റെ കൈപിടിച്ചു ചുവടു വയ്ക്കുകയായിരുന്നു. മന്ത്രിക്കൊപ്പം ആരിഫ് എംപിയും എച്ച്.സലാം എംപിയും എത്തിയതോടെ ചടങ്ങിനെത്തിയ ആയിരത്തോളം വരുന്ന യുവാക്കളും ആവേശത്തിലായി.

യുവപ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചു

ആലപ്പുഴ ∙ അന്ധവിശ്വാസവും അനാചാരങ്ങളും ദിനംപ്രതി പെരുകുന്ന സംസ്ഥാനമായി കേരളം മാറിയെന്നു മന്ത്രി സജി ചെറിയാൻ. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എച്ച്.സലാം എംഎൽഎ അധ്യക്ഷത വഹിച്ചു.

എ.എം.ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യ രാജ്, ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, കൗൺസിലർ എ.എസ്.കവിത, ബോർഡ് അംഗങ്ങളായ എസ്.ദീപു, ടി.ടി.ജിസ്മോൻ, എസ്.കവിത, എം.പി.ഷെനിൽ, പി.എ.ഷബീറലി, സന്തോഷ് കാല, ജില്ലാ യൂത്ത് കോ–ഓർഡിനേറ്റർ ജയിംസ് ശാമുവേൽ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർ ബി.ഷീജ, ജില്ലാ കോ–ഓർഡിനേറ്റർ രമ്യാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ. ഷെഫീക്, ആർ.രോഷിപാൽ, സി.പി.അനീഷ്, കെ.ആനന്ദ്, അപർണ റോയി, വി.വാണി ആലപ്പുഴ, ലക്ഷ്മി ആർ.പണിക്കർ, അനീഷ് ജയൻ, സുധീഷ് കോട്ടേമ്പ്രം എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA