ADVERTISEMENT

റോളർസ്കേറ്റിങ് ക്യാംപ്: ആലപ്പുഴ∙ ജില്ലാ ടൂറിസം പ്ര‌മോഷൻ കൗൺസിലും ആലപ്പി സ്കേറ്റേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന റോളർ സ്കേറ്റിങ് അവധിക്കാല പരിശീലനം ഏപ്രിൽ ഒന്നു മുതൽ ഡിടിപിസി വിജയ് പാർക്കിൽ നടക്കും. ഫോൺ, 94471 50454, 94959 50454.

എൻട്രൻസ് ക്രാഷ് കോഴ്സ്

ചേർത്തല∙ ചേർത്തല ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ സൗജന്യ എൻട്രൻസ് ക്രാഷ് കോഴ്സ് നടത്തുന്നു. ഈ വർഷം എൻജിനീയറിങ് എൻട്രൻസ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കായാണ് ഏപ്രിൽ 10 മുതൽ മേയ് ആറുവരെ ക്ലാസ്.

ഏപ്രിൽ 10 ന് രാവിലെ പത്തിന് ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ www.cectl.ac.in, www.cectl.ac.in അല്ലെങ്കിൽ https://forms.gle/7wfv6VCV9sFkYB6C8 എന്ന ലിങ്കിലോ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ഫോൺ 9349276717, 9446539221.

ഫുട്ബാൾ പരിശീലന ക്യാംപ്

ചേർത്തല∙ 6 മുതൽ 18 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ചേർത്തല സെന്റ് മൈക്കിൾസ് കോളജിലും എസ്എംഎസ്ജെ തക്കാട്ടുശേരിയിലും ഫുട്ബാൾ പരിശീലന ക്യാംപ് നടത്തുന്നു. 7994011211

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com