ADVERTISEMENT

ഹരിപ്പാട് ∙ ക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് ഗൗതം ബുദ്ധാനഗർ സ്വദേശി അർജുനാണ്(27) ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. മാർച്ച്‌ ഒന്നാം തീയതിയാണ് കോട്ടയ്ക്കകം നീരിഞ്ചിയിൽ കുടുംബ ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്നു തൂക്കു വിളക്കുകൾ, പൂജാ പാത്രങ്ങൾ, നിലവിളക്കുകൾ, ഉരുളി, ഗ്യാസ് സ്റ്റൗ, കാണിക്ക വഞ്ചിയിലെ പൈസ എന്നിവ മോഷ്ടിച്ചത്. പ്രതിയെ മുട്ടം ഭാഗത്തു നിന്നാണ് പൊലീസ് പിടികൂടിയത്.

പ്രതി ആക്രി സാധനങ്ങൾ പെറുക്കുന്ന സംഘത്തിലുള്ളയാളാണ്.  ആക്രി പെറുക്കുന്നതിനിടയിൽ ആൾത്താമസമില്ലാത്ത സ്ഥലങ്ങൾ നോക്കി വച്ച് അവിടെ രാത്രി  മോഷണം നടത്തുന്നതാണ് രീതി. സിസി ടി വി പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കായംകുളം ഡിവൈഎസ്പിയുടെ നിർദേശാനുസരണം എസ്എച്ച്ഒ: വി എസ് ശ്യാകുമാർ ,എസ് ഐമാരായ ശ്രീകുമാർ, ഷൈജ, സിപിഒ: അരുൺകുമാർ, എ നിഷാദ്, ഇയാസ്, മനുപ്രസന്നൻ ,സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com