ചെങ്ങന്നൂർ∙ രാഹുൽഗാന്ധിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ചു കോൺഗ്രസ് നൈറ്റ് മാർച്ചിനിടെ പൊലീസുമായി ഉന്തുംതള്ളും. കഴിഞ്ഞ ദിവസം രാത്രി റെയിൽവേ സ്റ്റേഷനു നിന്നാരംഭിച്ച മാർച്ച് ബഥേൽ ജംക്‌ഷനു സമീപം സമാപിക്കാനൊരുങ്ങവേയാണ് പൊലീസ് ബലം പ്രയോഗിച്ചതെന്ന് പ്രവർത്തകർ ആരോപിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിന് പകരം സിഐയുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തതാണു കാര്യങ്ങൾ വഷളാക്കിയതെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് ആരോപിച്ചു.
മാർച്ച് ഡിസിസി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സുനിൽ പി. ഉമ്മൻ, പി.വി.ജോൺ, ഹരി പാണ്ടനാട്, ഡി.നാഗേഷ് കുമാർ, കെ.ദേവദാസ്, ജി.ശാന്തകുമാരി, വരുൺ മട്ടയ്ക്കൽ, ഗോപു പുത്തൻമഠത്തിൽ, മനീഷ് കീഴാമഠത്തിൽ, പി.വി.ഗോപിനാഥൻ, വി.കെ.ശോഭ, ദിലീപ് ചെറിയനാട്, സജി കുമാർ, സജീവ് വെട്ടിക്കാട്, ഷാജി പഴയകാല, തോമസ് ഏബ്രഹാം, ശ്രീകുമാർ പുന്തല, സിബിസ് സജി, സജി ചരവൂർ, ജോൺ മുളങ്കാട്ടിൽ, കെ.ഷിബുരാജൻ, സോമൻ പ്ലാപ്പള്ളി, അജയൻ പാറക്കൽ, പ്രവീൺ എൻ.പ്രഭ, സിന്ധു ജയിംസ്, സുധേഷ് പ്രീമിയർ എന്നിവർ പ്രസംഗിച്ചു.