ADVERTISEMENT

ചേർത്തല∙ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ ചോർച്ച; ഇന്നും നാളെയും 8 പഞ്ചായത്തുകളിൽ ശുദ്ധജലം മുടങ്ങും. ചേർത്തല പത്മാക്ഷിക്കവലയ്ക്കു സമീപമാണ് പ്രധാന പൈപ്പിൽ ചോർച്ചയുണ്ടായത്. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ ഇന്നും നാളെയും അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ എന്നീ പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം മുടങ്ങും.

വേനൽ കടുത്തതിനാലും കായലിൽ ഓരുജലമായതിനാലും ഇൗ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾ ദുരിതത്തിലാകും. ചേർത്തല താലൂക്കിലെ വടക്കൻ മേഖലയിലുള്ളവരിൽ ഭൂരിഭാഗമാളുകളും ജപ്പാൻ ശുദ്ധജലത്തെ മാത്രം ആശ്രയിച്ചാണ് കഴിയുന്നത്.  രണ്ടുദിവസത്തെ ആവശ്യങ്ങൾക്ക് ശുദ്ധജലം സംഭരിച്ചുവയ്ക്കുന്നവർക്ക് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരില്ല.ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ ശുദ്ധജലവിതരണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com