വെട്ടിയ മരങ്ങൾ പാതയോരത്ത് നിന്ന് നീക്കം ചെയ്തില്ലെന്ന് പരാതി

thooravoor-tree
ദേശീയപാതയുടെ വികസനത്തിനായി വെട്ടിമാറ്റി മരങ്ങൾ തുറവൂർ ജംക്‌ഷന് സമീപം കൂട്ടിയിട്ടിരിക്കുന്നു.
SHARE

തുറവൂർ∙ മേൽപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് പാതയോരങ്ങളിൽ നിന്ന വെട്ടിയ മരങ്ങൾ നീക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. 2 ആഴ്ചയായി അരൂർ മുതൽ തുറവൂർ വരെ പാതയോട് ചേർന്ന് പല സ്ഥലങ്ങളിലും മരങ്ങൾ കൂട്ടിയിട്ടിട്ട്. തുറവൂർ ജംക്‌ഷനോടു ചേർന്ന് സീബ്രാലൈനിലൂടെ പോകുന്ന കാൽനട യാത്രികർക്ക് റോഡ് മുറിച്ച് കടക്കാൻ കഴിയാത്ത വിധം വെട്ടിയ മരത്തിന്റെ ചുള്ളിക്കമ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. 

വടക്ക് നിന്നു തെക്കോട്ട് പോകുന്ന വാഹനങ്ങൾ സിഗ്നൽ കണ്ട് നിർത്തുമ്പോൾ ഇടത് വശം ചേർന്ന് വളമംഗലം റോഡിലേക്ക് പോകുന്ന ഭാഗം കൂടിയാണിത്. ഇതിനാൽ പലപ്പോഴും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. ഇരുചക്രവാഹനങ്ങളും നടന്നു പോകുന്നവരും അപകടത്തിൽപ്പെടുന്നുണ്ട്. തുറവൂർ മുതൽ അരൂർ വരെയുള്ള മേൽപാത (എലിവേറ്റഡ് ഹൈവ) നിർമാണത്തിനായാണ് പാതയോരത്തെ മരങ്ങൾ വെട്ടി നീക്കിയത്. തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലാണ് പാതയോടു ചേർന്ന് വെട്ടിയ മരങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA