ADVERTISEMENT
ഹരിപ്പാട് ∙ കെഎസ്ആർടിസി ബസ് കാറിൽ തട്ടിയതിനെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം.   തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ നാഷ് ധനപാലിനാണ്(46)   മർദനമേറ്റത്.  ഡ്രൈവറെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്നലെ രാവിലെ ആറോടെ നങ്ങ്യാർകുളങ്ങര ജംക്‌ഷനു സമീപമാണ് സംഭവം.  ബസ് തട്ടി കാറിന് കേടുപാട് സംഭവിച്ചതിനെ തുടർന്ന് കാർ ഡ്രൈവർ  കെഎസ്ആർടിസി ഡ്രൈവറെ മർദിക്കുകയായിരുന്നു എന്നാണ് പരാതി.  സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ  കൊട്ടാരക്കര സ്വദേശി അജേഷ് കുമാറിനെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി  വോൾവോ ബസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com