ADVERTISEMENT

അമ്പലപ്പുഴ∙ പരിസ്ഥിതി സൗഹൃദ സംഘടനയായ ഗ്രീൻ റൂട്സ് നേച്ചർ കൺസർവേഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 47 ദിവസമായി തോട്ടപ്പള്ളിയിൽ സംരക്ഷിച്ചു വന്ന കടലാമ മുട്ടകൾ വിരിഞ്ഞു. അവയെ പിന്നീട് നാട്ടുകാരുടെ സാന്നിധ്യത്തിൽ കടലിലേക്ക് വിട്ടു. തോട്ടപ്പള്ളി മുതൽ പല്ലന വരെയുള്ള തീരപ്രദേശത്തു നിന്ന് ഗ്രീൻ റൂട്സ് സംരക്ഷിച്ചുവരുന്നത് 18 കടലാമകളുടെ മുട്ടകളാണ്. അതിൽ ഒരു കൂട്ടിലുണ്ടായിരുന്ന 75 കുഞ്ഞുങ്ങളാണ് വിരിഞ്ഞത്.ഒലിവ് റിഡി വിഭാഗത്തിൽപെട്ട കടലാമകളാണ് കേരളതീരത്ത് സാധാരണയായി പ്രജനനത്തിന് എത്തുന്നത്.

ആലപ്പുഴ സാമൂഹിക വനവൽക്കരണ വിഭാഗം നിർമിച്ചു നൽകിയ ഹാച്ചറിയിലാണ് മുട്ടകൾ സംരക്ഷിച്ചു വരുന്നത്.എടത്വ സെന്റ് അലോഷ്യസ് കോളജിലെ സുവോളജി ആൻഡ് അക്വാ കൾചർ വിഭാഗം മേധാവി ഡോ.എൻ.സുജയുടെ നേതൃത്വത്തിൽ കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കി. ഗ്രീൻ റൂട്സ് നേച്ചർ കൺസർവേഷൻ ഫോറം പ്രസിഡന്റ് എം.ആർ.ഓമനക്കുട്ടൻ, സജി ജയമോഹൻ, അഖിൽദാസ്, നവനീത്ജിത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com