ബസ് യാത്രയ്ക്കിടെ സ്വർണമാല മോഷ്ടിച്ചു; 2 പേർ പിടിയിൽ

siva-devi-alp
ശിവ, ദേവി
SHARE

ചേർത്തല ∙ സ്വകാര്യബസ് യാത്രയ്ക്കിടെ സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുത്ത തമിഴ്നാട് സ്വദേശികളെ യാത്രക്കാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. തിരുപ്പൂർ ചെട്ടിപ്പാളയം കോവിൽ വളവിൽ ഡോർ നമ്പർ 13ൽ താമസിക്കുന്ന ദേവീ(39), ശിവ (36) എന്നിവരെയാണ് പിടികൂടിയത്.

ഇന്നലെ രാവിലെ കോട്ടയത്തുനിന്നു ചേർത്തലയ്ക്കുള്ള ബസിൽ യാത്രചെയ്തിരുന്ന വാരനാട് കുപ്പക്കാട്ടിൽ ദേവകിയുടെ (72) സ്വർണമാലയാണ് പൊട്ടിച്ചെടുത്തത്. മാലപൊട്ടിച്ചത് ശ്രദ്ധയിൽപെട്ടതോടെ മറ്റു യാത്രക്കാരുടെ സഹായത്തോടെ ഇരുവരെയും പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS