ADVERTISEMENT

മാവേലിക്കര∙ ‘കൈത’ പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായ പരിസര സൗന്ദര്യവൽകരണ ക്യാംപെയിൻ കൊടിക്കുന്നിൽ സുരേഷ് എം.പി. ഉമ്പർനാട് ഗവൺമെന്റ് ഐടിഐയിൽ വൃക്ഷത്തെ നട്ട്കൊണ്ട് ഉദ്ഘാടനം ചെയ്തു. മാവേലിക്കര നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഗവൺമെന്റ് ഐ.ടി.ഐ. പ്രിൻസിപ്പൽ ബർണാർഡ് സോണി മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ സിന്ധു ലാലൻ, ഡോ.സജു മാത്യു, ടി.ഡി.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. 

 

മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഐടിഐ. വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ റെയിൽവേ സ്‌റ്റേഷനു തെക്കുവശത്തുള്ള പൊതുവഴികൾ ‘കൈത’ പരിസ്ഥിതി പ്രവർത്തകർ വൃത്തിയാക്കി. ജനകീയ ശ്രമദാനത്തിന് വാർഡ് കൗൺസിലർ ബിജി അനിൽകുമാർ, പ്രൊഫ. സോണി അച്ചാമ്മ തോമസ്, എസ്. സനൽകുമാർ, വിശാഖ് എസ്. ചന്ദ്രൻ ,എൻ.രാധാകൃഷ്ണൻ, വി.കെ.ശങ്കരൻകുട്ടി നായർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com