ADVERTISEMENT

ആലപ്പുഴ ∙ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിനു കൗതുകമായി ഇന്ന് എത്തുന്നത് 14 ഇരട്ട സഹോദരങ്ങൾ. ആകെ 992 കുട്ടികൾ പഠിക്കുന്ന ഹൈസ്കൂളിൽ ആദ്യമായാണ് ഇത്രയും ഇരട്ടകൾ. കഴിഞ്ഞവർഷം 9 ഇരട്ട സഹോദരങ്ങൾ പഠിച്ചിരുന്നു. ഇക്കുറി 5 ജോടി ഇരട്ടകളാണ് പുതുതായി എട്ടാം ക്ലാസിലേക്കു പ്രവേശനം നേടിയത്. ആദ്യമായാണ് ഇത്രയും ഇരട്ടക്കുട്ടികൾ എത്തുന്നതെന്നു പ്രധാനാധ്യാപിക സിസ്റ്റർ ഷിജി ജോസ് പറഞ്ഞു. ഒൻപതിലും പത്തിലും 5 ജോടി ഇരട്ടകളും പത്തിൽ 4 ജോടി ഇരട്ടകളുമാണുള്ളത്.

ഇരട്ടക്കുട്ടികൾ ഇവരാണ്: പത്താം ക്ലാസ്: അമൽകൃഷ്ണ– അതുൽകൃഷ്ണ, സെർജ റോസ്– സെഫാനിയ റോസ്, ടി.എസ്.നിഖിൽകൃഷ്ണ – ടി.എസ്.നോയൽ, ആൻ സെറീന സിബിച്ചൻ– ആൻ മറീന സിബിച്ചൻ. ഒൻപതാം ക്ലാസ്: ബിജോയ് ബിജു– ബിബിൻ ബിജു, ഗോവിന്ദ് കൃഷ്ണ– ഗൗതം കൃഷ്ണ, ആൽവി ജോസഫ്– അനിത ജോസഫ്, പി.എം. രാജേശ്വരി– പി.എം. പത്മേശ്വരി, നെൽന റെജി – നെൽവിൻ റെജി.  എട്ടാം ക്ലാസ്– വൈജയന്ത് രഞ്ജീഷ്– വൈശാന്ത് രഞ്ജീഷ്, അഭിനവ് സൂര്യ– അനുശ്രീ നന്ദ, ആദിത്യ ദിലീപ്– ആരതി ദിലീപ്, ഗോപിക– ദേവിക, അഞ്ജലി– അനുഗ്രഹ.ഇന്നത്തെ പ്രവേശനോത്സവത്തിൽ ബാൻഡ് സെറ്റിന്റെ അകമ്പടിയോടെയാകും കുട്ടികളെ വരവേൽക്കുക. പായസവും റെഡിയാണ്. സംവിധായകൻ ലിജിൻ ജോസാണ് മുഖ്യാതിഥി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com