ADVERTISEMENT

സൗജന്യ തൊഴിൽ പരിശീലനം: ആലപ്പുഴ∙ സംസ്ഥാന സർക്കാരിന്റെ നൈപുണ്യ പരിശീലന പദ്ധതിയായ അസാപ് കേരളയിൽ മാതൃ ശിശുക്ഷേമ വകുപ്പിന്റെ ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ പദ്ധതിയില‌ൂടെ 21 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്കായി സൗജന്യമായി ജിം ഇൻസ്ട്രക്ടർ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 6282095334

കുസാറ്റിൽ 40 ഒഴിവുകൾ

കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) റൂസ പദ്ധതിയിലെ വിവിധ ഗവേഷണ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുവാൻ അവസരം. വിവിധ പദ്ധതികളിൽ പോസ്റ്റ്- ഡോക്ടറൽ, സീനിയർ, ജൂനിയർ റിസർച് ഫെലോ, ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്റ്റ് അസിസ്റ്റന്റ് തലങ്ങളിലുള്ള ഒഴിവുകളിൽ ഒരു വർഷത്തേക്കു നിയമനങ്ങൾ നടത്തുന്നു. വകുപ്പുകളിൽ വിവിധ ദിവസങ്ങളിലായാണ് കൂടിക്കാഴ്ച. www.cusat.ac.in/news.php .

ആലപ്പുഴയിൽ ഇന്നു രാത്രി ഗതാഗത നിയന്ത്രണം

ആലപ്പുഴ ∙ ശവക്കോട്ട പാലത്തിൽ പണികൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് ഇന്നു രാത്രി 8  മുതൽ  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചേർത്തല ഭാഗത്തുനിന്ന് ആലപ്പുഴയ്ക്ക് പോകുന്ന വാഹനങ്ങൾ കൊമ്മാടി ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് എഎസ്  കനാൽ റോഡ് വഴി മട്ടാഞ്ചേരി ശവക്കോട്ട റോഡിൽ കയറി വഴിച്ചേരി പാലം വഴി  പോകണം. ടൗണിൽ നിന്നു വരുന്ന വാഹനങ്ങൾ വഴിച്ചേരി പാലം കയറി ഇടത്തോട്ട് തിരിഞ്ഞ് ശവക്കോട്ട പാലം വടക്കേക്കരയിൽ കൂടി ദേശീയപാതയിലേക്ക് പ്രവേശിക്കണം. കലക്ടറേറ്റ് ജംക്‌ഷനിൽ നിന്നു വരുന്ന വാഹനങ്ങൾ ശവക്കോട്ട പാലം തെക്കേക്കരയിൽ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞു പോകണം.

ലവൽക്രോസ് അടച്ചു

കായംകുളം ∙ ഭഗവതിപ്പടി കൊയ്പ്പള്ളി കാരാഴ്മക്ഷേത്രം റോഡിലെ ഭഗവതിപ്പടി റെയിൽവേ ലവൽക്രോസ് അറ്റകുറ്റപ്പണിക്കായി അടച്ചു. നാലിന് വൈകിട്ട് 6 വരെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും.

നേത്ര രോഗ പരിശോധന ക്യാംപ് 

മുതുകുളം∙ജനശ്രീ ഹരിപ്പാട് ബ്ലോക്ക്‌ യൂണിയന്റെ നേതൃത്വത്തിൽ പൊതു ജനങ്ങൾക്കായി മുതുകുളം ഹൈസ്കൂളിൽ വച്ച് നാളെ രാവിലെ 9 മുതൽ സൗജന്യ നേത്ര രോഗ പരിശോധന ക്യാംപ് നടത്തും. 7034029963 എന്ന മൊബൈൽ നമ്പറിൽ റജിസ്റ്റർ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com