ADVERTISEMENT
കായംകുളം∙ ഡിവൈഎഫ്ഐ പത്തിയൂർ മേഖലാ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയുമായ അനൂപിനെ സിപിഎം സസ്പെൻഡ് ചെയ്തു. സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ ഫ്രാക്ഷൻ യോഗം ചേർന്നാണ് സസ്പെൻഡ് ചെയ്തതും രണ്ട് പദവികളിൽ നിന്നും നീക്കിയതും. സിപിഎം കുറ്റിക്കുളങ്ങര ബ്രാഞ്ച് സെക്രട്ടറി കൂടിയായ അനൂപ്  ഡിവൈഎഫ്ഐ കുറ്റിക്കുളങ്ങര യൂണിറ്റ് സമ്മേളനത്തിൽ യുവാക്കളെ പിന്തിരിപ്പിക്കുന്ന തരത്തിൽ പ്രവർത്തിച്ചിരുന്നതായി നേതൃത്വം കണ്ടെത്തിയിരുന്നു. മറ്റ് ചില ആരോപണങ്ങളും അനൂപിനെതിരെ ഉയർന്നിരുന്നു. അന്വേഷണത്തിന് ലോക്കൽ കമ്മിറ്റി അംഗങ്ങളായ മനു ചെല്ലപ്പൻ, ആശ എന്നിവരെ അന്വേഷണ കമ്മിഷനായി നിയമിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com