ADVERTISEMENT

മുഹമ്മ ∙ ചാരമംഗലം ഗവ. ഡിവി എച്ച്എസ്എസിൽ ആഘോഷമായി ജില്ലാതല സ്കൂൾ പ്രവേശനോത്സവം. ഒന്നാംക്ലാസിലേക്കുള്ള  കുട്ടികൾ സ്കൂൾ വളപ്പിൽ ഒരുക്കിയിരിക്കുന്ന നെൽപാടത്ത് വിത്ത് വിതച്ചാണു പ്രവേശനം നടത്തിയത്. കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യമാണ് സ്കൂൾ നടപ്പിലാക്കി വരുന്നത്. മന്ത്രി പി.പ്രസാദ് ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പാലമേൽ ഗവ.എൽപി സ്കൂൾ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, എ.എം.ആരിഫ് എംപി, കലക്ടർ ഹരിത വി.കുമാർ, ജില്ലാപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം.പി.പ്രിയ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, ജില്ലാപഞ്ചായത്ത് അംഗം വി.ഉത്തമൻ, ഡപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ ആലപ്പുഴ ഇൻ ചാർജ് സന്ധ്യറാണി, ആർഡിഡി വി.കെ.അശോക്‌കുമാർ, വിഎച്ച്എസ്ഇ എഡി ഷാജു തോമസ്, ഡയറ്റ് പ്രിൻസിപ്പൽ ആലപ്പുഴ ഡോ.കെ.ജെ.ബിന്ദു, എസ്എസ്കെ ജില്ലാ കോ– ഓർഡിനേറ്റർ ടി.ഒ.സൽമോൻ, പ്രിൻസിപ്പൽ കെ.രശ്മി, പിടിഎ പ്രസിഡന്റ് പി.അക്ബർ, മിമിക്രി ആർട്ടിസ്റ്റ് മുഹമ്മ പ്രസാദ്, ഹെഡ്മാസ്റ്റർ പി.ആനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ പിടിഎ കമ്മിറ്റി അംഗവും ജൈവ കർഷകനുമായ ശുഭകേശനെ ആദരിച്ചു.

പൊതുവിദ്യാഭ്യാസ മേഖല ലോകനിലവാരത്തിലേക്ക്: മുഖ്യമന്ത്രി

കൈനകരി സെന്റ് മേരീസ് എച്ച്എസിലേക്ക് വള്ളത്തിൽ വരുന്ന കുട്ടികൾ.

തിരുവനന്തപുരം ∙ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്കുയർത്തുകയാണു സർക്കാർ ചെയ്യുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പൊതു വിദ്യാലയങ്ങളിൽ നിന്ന് 5 ലക്ഷം കുട്ടികൾ കൊഴിഞ്ഞുപോയ സ്ഥാനത്തുനിന്ന് കഴിഞ്ഞ 7 വർഷം കൊണ്ട് കുട്ടികൾ തിരികെയെത്തുന്ന സാഹചര്യമുണ്ടായതായും അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘പിരിയില്ല’ ഈ മീശ.. സ്കൂളിൽ അപ്പൂപ്പനെ കണ്ടപ്പോൾ ഇരട്ടകളായ ദയയ്ക്കും ദിയയ്ക്കും സന്തോഷമടക്കാനായില്ല, കാലിൽ വീണ് അനുഗ്രഹം വാങ്ങിച്ച് അപ്പൂപ്പന്റെ സ്നേഹവാൽസ്യങ്ങളേറ്റു വാങ്ങി അവർ ക്ലാസുകിലേക്ക് ഓടിപ്പോയി. അപ്പൂപ്പനും പെരുത്ത സന്തോഷം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായ കുട്ടികളുടെ മുത്തശ്ശിക്കൊപ്പം കൂട്ടിരിക്കുന്നതിനാൽ കുരുന്നുകളെ പിരിഞ്ഞിരിക്കുകയായിരുന്നു ‘മീശക്കാരൻ ദിലീപ്’ എന്ന ഹോട്ടലുടമയായ അപ്പൂപ്പൻ. തിരുവിഴ ഗവ എൽപി സ്കൂളിൽ നിന്നൊരു കാഴ്ച., 2. തിരുവിഴ ഗവ എൽപി സ്കൂള്‍

സമീപത്തെ മലയിൻകീഴ് ഗവ.ബോയ്സ് എൽപിഎസിൽ ഒരു കോടി രൂപ ചെലവഴിച്ചു പണിത കെട്ടിടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.അധ്യക്ഷനായ മന്ത്രി വി.ശിവൻകുട്ടി സ്കൂൾ അക്കാദമിക് കലണ്ടറും മന്ത്രി ജി.ആർ.അനിൽ മധുരം മലയാളം, ഗണിതം രസം, കുട്ടിക്കൂട്ടം കൈപ്പുസ്തകങ്ങളും ഐ.ബി.സതീഷ് എംഎൽഎ ‘ഹലോ ഇംഗ്ലിഷ് കിഡ്‌സ്’ പുസ്തകവും പ്രകാശനം ചെയ്തു. മന്ത്രി ആന്റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്.ഷാനവാസ്, കലക്ടർ ജെറോമിക് ജോർജ്, സമഗ്രശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ആർ.എസ്.ഷിബു എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com