ADVERTISEMENT

തുറവൂർ ∙ കച്ചവടക്കാർ തമ്മിലുള്ള തർക്കത്തിനിടെ പച്ചക്കറി വ്യാപാരിയായ യുവാവ് കുത്തേറ്റ് മരിച്ചു. തുറവൂർ നികർത്തിൽ മധുവിന്റെ മകൻ മിഥുൻ (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മീൻ വിൽപനക്കാരനായ തുറവൂർ സനൂബ് നിലയത്തിൽ സനൂബിനെ(35) പൊലീസ് തിരയുന്നു. ഇന്നലെ രാത്രി 9.40നായിരുന്നു സംഭവം. തുറവൂർ ആലയ്ക്കാപറമ്പിനു സമീപം കച്ചവടം നടത്തുകയായിരുന്നു ഇരുവരും.

വാക്കു തർക്കത്തിനിടെ സനൂബ് കത്തികൊണ്ട് മിഥുന്റെ നെഞ്ചിൽ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതി സനൂബ് സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മിഥുനെ തുറവൂർ ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുത്തിയതോട് പൊലീസ് പ്രതിക്കായി തിരച്ചിൽ തുടരുന്നു. മിഥുന്റെ മൃതദേഹം തുറവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ. മാതാവ്: പ്രസന്നകുമാരി. സഹോദരി: മഞ്ജിമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com