ADVERTISEMENT

നേത്ര ചികിത്സാ ക്യാംപ് 10ന്: ചേർത്തല∙ താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെയും ശ്രീനാരായണഗുരു ധർമ്മ സേവാ സംഘത്തിന്റെയും , തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാംപ് 10ന് നടക്കും. ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം സി.വി. കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ ഗുരുദേവ പ്രാർഥനാ ഹാളിൽ രാവിലെ 8 മുതൽ 1 വരെയാണ് ക്യാംപ്. 9946005873, 8848856338.

ബ്ലോക്ക് ടെക്നോളജി മാനേജർ: അഭിമുഖം 13ന്

ആലപ്പുഴ∙ അഗ്രികൾചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ)യിൽ കരാർ അടിസ്ഥാനത്തിൽ ബ്ലോക്ക് ടെക്നോളജി മാനേജരെ നിയമിക്കുന്നു. ഫിഷറീസ് മേഖലയിൽ ബിരുദാനന്തര ബിരുദമാണു യോഗ്യത. 1 ഒഴിവാണുള്ളത്. പ്രതിമാസം 29,535 രൂപ ഓണറേറിയം ലഭിക്കും. ഉയർന്ന പ്രായപരിധി: 45 വയസ്സ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 13നു 11നു ആത്മ പ്രോജക്ട് ഡയറക്ടറുടെ കളർകോടുള്ള കാര്യാലയത്തിൽ എത്തണം. കംപ്യൂട്ടർ പരിജ്ഞാനം, മാതൃഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം എന്നിവയ്ക്ക് മുൻഗണന. ഫോൺ: 0477 2962961. 

എംബിഎ പ്രവേശനം 

അമ്പലപ്പുഴ ∙ പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ (ഐഎംടി)ദ്വിവത്സര ഫുൾടൈം എം. ബി. എ പ്രോഗ്രാമിലേക്ക് പ്രവേശനം തുടരുന്നതിന്റെ ഭാഗമായി നാളെ  10 ന് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും നടക്കും. 50 ശതമാനം മാർക്കോടുകൂടി ഡിഗ്രി പരീക്ഷ പാസായവർക്കും (എസ്‌സി/എസ്‌ടി ക്ക് 40% മാർക്ക്, എസ്ഇബിസി/ ഒബിസി ക്ക് 48% മാർക്ക്) അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ - മാറ്റ് /സി -മാറ്റ് /ക്യാറ്റ് ഉള്ളവർക്കും അതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും പങ്കെടുക്കാം. വിലാസം - ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി പുന്നപ്ര,അക്ഷരനഗരി വാടയ്ക്കൽ പി.ഒ ആലപ്പുഴ- 688003. വിവരങ്ങൾക്ക് .0477 2267602,91880 67601.

കുടിശിക 30 വരെ അടയ്ക്കാം

ആലപ്പുഴ ∙ കേരള മോട്ടർ തൊഴിലാളി, ഓട്ടോ മൊബൈൽ വർക്‌ഷോപ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക ഒടുക്കാൻ ഈ മാസം 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു

അധ്യാപക ഒഴിവ്

ചെങ്ങന്നൂർ ∙ ഗവ.ബോയ്സ് ഹൈസ്കൂളിൽ സോഷ്യൽസയൻസ് അധ്യാപക ഒഴിവുണ്ട്. ഇന്നു 10.30നു കൂടിക്കാഴ്ച. 99616 16711.

കുട്ടനാട് ∙ കുട്ടമംഗലം എസ്എൻഡിപി എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് സീനിയർ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ 14നു മുൻപായി അപേക്ഷിക്കണം.  sndphsskuttamangalam@gmail.com. ഫോൺ : 9446379797.

കുട്ടനാട്∙ കാവാലം ഗവ. യുപി സ്കൂളിൽ യുപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ 9നു രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുമായി സ്കൂൾ ഓഫിസിൽ എത്തണം. 0477–2748223, 8848697102.

കുട്ടനാട് ∙ കുന്നങ്കരി ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ ഇന്ന്   10ന് അസ്സൽ രേഖകളുമായി സ്കൂൾ ഓഫിസിൽ ഹാജരാകണം.

എസിസിഎ കോഴ്സ്

എടത്വ ∙ സെന്റ് അലോഷ്യസ് കോളജിൽ ബി.കോം. ഫിനാൻസ് ആൻഡ് ടാക്‌സേഷൻ കോഴ്‌സിൽ 6 + പേപ്പർ ഇളവോടെയുള്ള എസിസിഎ (അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടൻസ്) പ്രോഗ്രാം ആരംഭിക്കുന്നു. കോഴ്‌സിനെക്കുറിയാൻ കോളജുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 6282789548.

ഡെമോൺസ്‌ട്രേറ്റർ ഒഴിവ്

ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ്  കോളജിൽ  ഡെമോൺസ്‌ട്രേറ്റർ/വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. നാളെ 10.30ന് കൂടിക്കാഴ്ച. വെബ്സൈറ്റ്–www.ceconline.edu .ഫോൺ: : 0479  2454125, 0479 2455125.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com