ADVERTISEMENT

ആലപ്പുഴ ∙ വാട്സാപ്പിലൂടെ പിരിച്ചുവിട്ട 135 താൽക്കാലിക ശുചീകരണ തൊഴിലാളികളിൽ അൻപതോളം പേർ നഗരസഭാ കവാടത്തിൽ ഇന്നലെയും സമരം നടത്തി. തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു. ഏപ്രിൽ, മേയ് മാസങ്ങളിലെ ശമ്പളം നൽകാതെയും യാതൊരു മുന്നറിയിപ്പുമില്ലാതെയുമാണ് പിരിച്ചുവിട്ടതെന്ന് തൊഴിലാളികൾ പറഞ്ഞു.

 പാർട്ടിയുടെയും ഭരണത്തിന്റെയും സ്വാധീനത്തിൽ 2 കൗൺസിലർമാരുടെ മക്കളെ റവന്യു വിഭാഗത്തിൽ ജോലിക്കാരായി ഇരുത്തിയ പോലെ ശുചീകരണ തൊഴിലാളികളായി 1 വർഷത്തെ സീനിയോറിറ്റി പോലും ഇല്ലാത്ത 5 പേരെ ഡ്രൈവർമാരുടെ തസ്തികയിൽ തുടരാൻ അനുവദിച്ചിട്ടുണ്ടെന്നും തൊഴിലാളികൾ ആരോപിച്ചു.  ഇവരിൽ ഒരാൾ മുൻ മന്ത്രിയുടെ സഹായിയായി പ്രവർത്തിച്ച ശേഷം നഗരസഭയിൽ താൽക്കാലിക ഡ്രൈവർ ആയി വന്നതാണ്. ഇയാൾക്ക് നഗരസഭയിലെമുഴുവൻ ഉദ്യോഗസ്ഥരെയും ഭരിക്കാനുള്ള സ്വാതന്ത്ര്യം വരെ അധികൃതർ അനുവദിച്ചു നൽകിയിട്ടുണ്ടെന്നും തൊഴിലാളികൾ പറയുന്നു.    

ശമ്പളക്കുടിശിക നൽകുമെന്ന് നഗരസഭാധ്യക്ഷ

ആലപ്പുഴ∙ തൊഴിലാളികളുടെ 2 മാസത്തെ ശമ്പളക്കുടിശിക നൽകുമെന്ന് നഗരസഭാധ്യക്ഷ സൗമ്യരാജ് പറഞ്ഞു. മന്ത്രിയെ കണ്ട് ഇവരുടെ ഏപ്രിലിലെ ശമ്പളം നൽകുന്നതിനും മേയ് മാസത്തെ ശമ്പളം കൗൺസിൽ പ്രമേയം പാസാക്കി കൊടുക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. ഇപ്പോൾ പറഞ്ഞുവിട്ട തൊഴിലാളികളെ പ്രളയ കാലത്ത് എടുത്തതാണ്. കോവിഡ് കാലത്തും ഇവർ സേവനം ചെയ്തു. ഇവരെ ഇത്രയും കാലം തുടരാൻ അനുവദിക്കാൻ പാടില്ലായിരുന്നു. 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും 81 പേരെ നിയമിച്ചപ്പോൾ താൽക്കാലിക ജീവനക്കാരെ തുടരുന്നതിനും ശമ്പളം നൽകുന്നതിനും നിയമം തടസ്സമായി. ഇക്കാര്യം താൽക്കാലികക്കാരെ വാക്കാൽ ധരിപ്പിച്ചിരുന്നു. സംഗതി ബോധ്യമായ ചില തൊഴിലാളികൾ വരാതിരിക്കുകയും ചെയ്തു. 5 ഡ്രൈവർമാർ താൽക്കാലിക ജീവനക്കാരിൽ പെടുന്നവർ അല്ല. കോടതി പറ‍ഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവർ തുടരുന്നതെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com