ADVERTISEMENT

ചേർത്തല∙ കേരള ബാങ്കിന്റെ ചേർത്തല നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും 3 ശാഖകളിൽ നിന്നായി 21 ലക്ഷത്തോളം രൂപയുടെ പണയസ്വർണം നഷ്ടമായ സംഭവത്തിൽ ബാങ്കിലെ ഒരു ജിവനക്കാരിയെ സസ്പെൻഡ് ചെയ്തു. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തെ തുടർന്നാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജീവനക്കാരിയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.

അതേസമയം ക്രമക്കേട് പൊലീസിൽ അറിയിക്കാതെ പണമടച്ച് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. ആരോപണവിധേയയായ ഉദ്യോഗസ്ഥ സ്വർണം നഷ്ടമായ പട്ടണക്കാട് ശാഖയിൽ 6.5 ലക്ഷം രൂപയും ചേർത്തല ശാഖയിൽ 3.5 ലക്ഷവും നടക്കാവ് ശാഖയിൽ 11.6 ലക്ഷം രൂപയും കഴിഞ്ഞ ദിവസം അടച്ചെന്നാണു വിവരം. ഇവരുടെ സാന്നിധ്യത്തിൽ നടന്ന സ്റ്റോക്ക് പരിശോധനയ്ക്കിടെയാണു സ്വർണം നഷ്ടമായതെന്നാണു പരാതി.

പട്ടണക്കാട് ശാഖയിൽ ഇടപാടുകാരന്റെ സ്വർണം നഷ്ടമായ കാര്യം പുറത്തായപ്പോൾ ജീവനക്കാർ ചേർന്ന് 6.5 ലക്ഷം രൂപ ഇദ്ദേഹത്തിനു നൽകി. തുടർന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ ഈ തുക കഴിഞ്ഞ ദിവസം ബാങ്കിലെത്തിച്ചു. അതു ജീവനക്കാർക്കു നൽകി സംഭവം ഒതുക്കിയെന്നാണ് ആരോപണം. പണയ സ്വർണം നഷ്ടപ്പെട്ടതു സംബന്ധിച്ചു ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും സംഭവം വിവാദമായതോടെ പൊലീസ് സ്പെഷൽ ബ്രാഞ്ച് വിവരശേഖരണം തുടങ്ങി. ഇതിനു പിന്നാലെയാണു പരാതികൾ വേഗത്തിൽ ഒത്തുതീർപ്പാക്കാനുള്ള ശ്രമം ഒരു വിഭാഗം ബാങ്ക് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ തുടങ്ങിയത്. 

English Summary: Attempt to settle the case of loss of gold from Kerala Bank by paying money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com