ADVERTISEMENT

ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്: ആലപ്പുഴ ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴയിൽ ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക്   പ്രവേശനം തുടങ്ങി.  www.polyadmission.org/gci അവസാന തീയതി 30. 04772237175.

ഫീൽഡ് സർവേ: അപേക്ഷിക്കാം 

ചെങ്ങന്നൂർ∙ നഗരസഭ വസ്തു നികുതി (കെട്ടിട നികുതി) പരിഷ്കരണവുമായി  ബന്ധപ്പെട്ട് ഫീൽഡ് സർവേ നടത്താൻ 40 വയസ്സിൽ താഴെ പ്രായമുളള നിശ്ചിത യോഗ്യതയുള്ളവരുടെ അപേക്ഷ ക്ഷണിച്ചു.  20നു  വൈകിട്ട് 5വരെ അപേക്ഷ നഗരസഭാ ഓഫിസിൽ സ്വീകരിക്കും. യോഗ്യത:· ബിടെക് (സിവിൽ) / ഡിപ്ലോമ (സിവിൽ) / ഐടിഐ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) / ഐടിഐ സർവേയർ എന്നിവയിൽ ഏതെങ്കിലും കോഴ്സ് പാസായിരിക്കണം. ഡേറ്റാ എൻട്രിയിൽ പ്ര‌ാവീണ്യം വേണം. വ്യക്തി വിവരണ രേഖ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം അപേക്ഷിക്കണം

അപേക്ഷ ക്ഷണിച്ചു.

പുലിയൂർ ∙ ഗ്രാമ പഞ്ചായത്ത്  വസ്തു നികുതി പുനർനിർണയവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ അളവ് തിട്ടപ്പെടുത്തുന്നതിനും ഡേറ്റാ എൻട്രി ജോലികൾക്കുമായി ഡിപ്ലോമ (സിവിൽ എൻജിനീയറിങ്), ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ,  ഐടിഐ സർവേയർ സിവിൽ എന്നീ യോഗ്യതയിൽ കുറയാത്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം- 18 നും 36നും മധ്യേ. ഈ മാസം 20ന് മുൻപ് അപേക്ഷ നൽകണം

റെയിൽവേ ഗേറ്റ് അടച്ചിടും

ഹരിപ്പാട് ∙  അമ്പലപ്പുഴ- ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള  104-ാം നമ്പർ ലെവൽ ക്രോസിൽ (ഊട്ടുപറമ്പ്  ഗേറ്റ്) അറ്റകുറ്റപണി നടക്കുന്നതിനാൽ ഇന്നു രാവിലെ 8 മുതൽ 12ന് വൈകിട്ട് 6 വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ 107-ാം നമ്പർ ലെവൽ ക്രോസ്  (കരുവാറ്റ നോർത്ത്) വഴി പോകണം.  113-ാം നമ്പർ ലെവൽ ക്രോസിൽ (ബ്രഹ്‌മാനന്തപുരം  ഗേറ്റ്) അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു രാവിലെ എട്ട് മുതൽ 12ന് വൈകിട്ട് ആറു വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ 112-ാം നമ്പർ ലെവൽ ക്രോസിൽ  (ആയാപറമ്പ് ഗേറ്റ്) വഴി പോകണം.

അപേക്ഷ ക്ഷണിച്ചു

എടത്വ ∙ മുട്ടാർ പഞ്ചായത്തിൽ കെട്ടിടനികുതി പുതുക്കി നിശ്ചയിക്കാൻ  വിവരശേഖരണത്തിനും ഡേറ്റ എൻട്രി ചെയ്യുന്നതിനും ഡിപ്ലോമ സിവിൽ, ഐടിഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐടിഐ സർവേയർ എന്നിവയിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 20 ന് മുൻപ് അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ. 0477–2219367.

അധ്യാപകർ

ചേർത്തല ∙ കടക്കരപ്പള്ളി കിഴക്കെകൊട്ടാരം എൽപി സ്കൂളിൽ എൽപിഎസ്എ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 12 ന് രാവിലെ 11ന്. 8891480194.

വൈദ്യുതി മുടങ്ങും

കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ 5–ാം നമ്പർ എസ്എൻഡിപി, ചിറക്കകം, മാവേലി, പഴയകാട്, കൊരട്ടി ജംക്‌ഷൻ, തൊണ്ണൂറിൽ, കുന്നുമ്മ വില്ലേജ്, തട്ടാശേരി സൗത്ത്, സർക്കിൾ ഓഫിസ്, ഒതളങ്ങാട്ടുതറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com