ADVERTISEMENT
ആലപ്പുഴ ∙ ഹരിപ്പാട് ലോക്കപ്പ് മർദനക്കേസിൽ പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. കേസിനാസ്പദമായ സംഭവത്തിന്റെ സാക്ഷികളിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. കേസിൽ പ്രതിസ്ഥാനത്തുള്ള 7 പൊലീസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നു ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) ഉത്തരവിട്ടെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. കോടതി ഉത്തരവിറങ്ങി ഒരാഴ്ചയ്ക്കു ശേഷമാണ് അന്വേഷണം തുടങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ നർകോട്ടിക് സെൽ ഡിവൈഎസ്പി അവധിയിലായതിനാൽ ആലപ്പുഴ എഎസ്പിക്കാണു താൽക്കാലി‍ക ചുമതല. കുമാരപുരം താമല്ലാക്കൽ കന്നേപ്പറമ്പ് വീട്ടിൽ അരുൺ ശിവാനന്ദനാണു (36) പരാതിക്കാരൻ. ഹർത്താൽ ദിനത്തിൽ ബസിനു കല്ലെറിഞ്ഞെന്ന് ആരോപിച്ച് 2017 ഒക്ടോബർ 16നു ഹരിപ്പാട് പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു മർദിച്ചെന്നാണു പരാതി. അന്നു ഹരിപ്പാട് സിഐ ആയിരുന്ന ഇപ്പോഴത്തെ മലപ്പുറം ഡിവൈഎസ്പി ടി.മനോജ് ഉൾപ്പെടെയുള്ള 7 ഉദ്യോഗസ്ഥരാണു പ്രതിസ്ഥാനത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com