ടിപ്പർ ഇടിച്ചു മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് 69.5 ലക്ഷം

SHARE

മാവേലിക്കര ∙ ടിപ്പർ ഇടിച്ചു മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിനു 69.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി അദാലത്തിൽ തീരുമാനം. തുകയുടെ രേഖകൾ അവകാശികൾക്കു ഇന്നു   കൈമാറും. 2019 ജൂൺ 6നു ബൈക്ക് ഓടിച്ചു പോകവേ കൊച്ചിയിൽ വച്ചു ടിപ്പർ ലോറി ഇടിച്ചു ചെട്ടികുളങ്ങര മേനാമ്പള്ളി ശ്രേയസ്സിൽ ശ്രീനാഥ് എസ്.പിള്ള (31) മരിച്ച സംഭവത്തിലാണു  ഇത്രയും തുക നഷ്ടപരിഹാരമായി നൽകാൻ അദാലത്തിൽ ധാരണയായത്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ലൊക്കേഷൻ മാനേജരായിരുന്ന ശ്രീനാഥ്  ഭാര്യ, മകൾ, മാതാപിതാക്കൾ എന്നിവരുൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ കെ.ആർ.മുരളീധരൻ മോട്ടർ അപകട നഷ്ടപരിഹാര കോടതിയിൽ (എംഎസിടി) ഹർജി നൽകിയിരുന്നു. അദാലത്തിന്റെ ഭാഗമായി നടന്ന ചർച്ചയിലാണു 69.5 ലക്ഷം രൂപ നൽകി കേസ് തീർപ്പാക്കാൻ ധാരണയായത്. താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ അധ്യക്ഷയായ അഡീഷനൽ ജില്ലാ ജഡ്ജി വി.ജി.ശ്രീദേവി നഷ്ടപരിഹാരത്തുക ഇന്ന്  അവകാശികൾക്കു കൈമാറും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS