എസ്. ഭാസ്ക്കരൻ പിള്ള സ്മാരക അവാർഡ് റിങ്കുരാജ് മട്ടാഞ്ചേരിയിലിന് സമ്മാനിച്ചു

Mail This Article
ആലപ്പുഴ∙ കൃഷ്ണ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് പ്രഥമ എസ്. ഭാസ്കരൻ പിള്ള സ്മാരക അവാർഡ് മലയാള മനോരമ സീനിയർ ഫൊട്ടോഗ്രാഫർ റിങ്കുരാജ് മട്ടാഞ്ചേരിയിലിന് ആലപ്പുഴയിൽ എ.എം.ആരീഫ് എംപി സമ്മാനിച്ചു. ട്രസ്റ്റ് സംഘടിപ്പിച്ച എസ്. ഭാസ്കരൻ പിള്ള സ്മാരക രണ്ടാമത് സംസ്ഥാനതല പ്രസംഗ മത്സരത്തിന്റെ സമ്മാന വിതരണം പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി നിർവഹിച്ചു. കായിക രംഗത്തെ മികവിന് ആലപ്പുഴ ദിശ സ്പോർട്സ് അക്കാഡമിക്കും പുരസ്കാരം സമ്മാനിച്ചു.


വി.ജി.വിഷ്ണു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആലപ്പുഴ നഗരസഭാ അദ്ധ്യക്ഷ കെ.കെ ജയമ്മ, എ.വി.താമരാക്ഷൻ, പി. വെങ്കിട്ടരാമ അയ്യർ, അനീഷ് കർത്ത, പി.എ.അലക്സാണ്ടർ, നെടുമുടി ഹരികുമാർ, എ.എൻ.പുരം ശിവകുമാർ, ബീന റസാഖ്, പി.ശശികുമാർ, ആനന്ദ് ബാബു, ശിവകുമാർ ജഗ്ഗു, ടി.എസ്.സിദ്ധാർത്ഥൻ, എൻ.പി. രാജാ എന്നിവർ പ്രസംഗിച്ചു.
പ്രസംഗമത്സരത്തിൽ വിജയിച്ചവർക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും വിതരണം ചെയ്തു. പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കെ. എ. സനൂപ് നമ്പൂതിരി (ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ, ഹരിപ്പാട്), രണ്ടാം സ്ഥാനം കാജൽ നോബിൾ (സെൻറ് ജോസഫ് ഗേൾസ് സ്കൂൾ, ആലപ്പുഴ) മൂന്നാം സ്ഥാനം മീനാക്ഷി സുജീവ് (ഗവ. എച്ച് എസ്.എസ് കലവൂർ)