ആലപ്പുഴ ജില്ലയിൽ ഇന്ന് (18-09-2023); അറിയാൻ, ഓർക്കാൻ

Mail This Article
വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ ക്യാംപ്; മാന്നാർ ∙ പഞ്ചായത്തിലെ വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ ക്യാംപ് ഇന്ന് മുതൽ തുടങ്ങും. ഓരോ വാർഡുകളിലും 11 മുതൽ 1 വരെ നടത്തുന്ന ക്യാംപുകളുടെ തീയതിയും സ്ഥലവും, ഇന്ന് വാർഡ് 11 ,12 ,15 ,16 കുന്നത്തൂർ സബ് സെന്റർ. നാളെ വാർഡ് 1 ,2 ,3 വിളയിൽ കുന്നേൽ ജംക്‌ഷൻ ചിറമേൽ സിജിത്തിന്റെ വസതിക്ക് സമീപം. 20 ന് വാർഡ് 9 ,10 മാന്നാർ മൃഗാശുപത്രി. 21 ന് വാർഡ് 13 ,14 വലിയ കുളങ്ങര സബ്‌സെന്റർ. 23 ന് വാർഡ് 4 ,17 ,18 കുറ്റിയിൽ മുക്ക് സബ്‌സെന്റർ. 25 ന് വാർഡ് 5 ,6 ,7 ,8 കുരട്ടിക്കാട് സബ് സെന്റർ. വാക്സിനേഷൻ ചാർജായി 45 രൂപയും ലൈസൻസ് ഫീസായി 55 രൂപയും നൽകണം.
ഫീസ് ഇളവ്
മാവേലിക്കര ∙ വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അധിക ലോഡ് ഫീസ് ഇളവ് നേടി ക്രമപ്പെടുത്താൻ ഡിസംബർ 31 വരെ കെഎസ്ഇബി അവസരം നൽകുന്നു. ഇതിനു ശേഷം രണ്ടിരട്ടി തുക പിഴ ഈടാക്കാവുന്ന ക്രമക്കേട് ആയി കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു.
മഹാമുനി പുരസ്കാരം: നോവൽ ക്ഷണിച്ചു
ആലപ്പുഴ∙ കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതിയുടെ കൈതയ്ക്കൽ മഹാമുനി പുരസ്കാരത്തിനു (11,111 രൂപ) കൃതികൾ ക്ഷണിച്ചു. 2021 ജനുവരി മുതൽ 2022 ഡിസംബർ വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച നോവലുകൾക്കാണ് പുരസ്കാരം. കൃതികളുടെ 3 പതിപ്പുകൾ ഒക്ടോബർ 10നകം സെക്രട്ടറി, കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതി, കൈതയ്ക്കൽ, ആനയടി പി.ഒ. 690561 എന്ന വിലാസത്തിൽ ലഭിക്കണം. 94473 98694.
വൈദ്യുതിയുടെ അധിക ലോഡ് ഫീസ് ഇളവ്