ആലപ്പുഴയിൽ തീരുന്ന 3 ട്രെയിൻ സർവീസ് തെക്കൻ ജില്ലകളിലേക്ക് നീട്ടാൻ സാധ്യത

HIGHLIGHTS
  • പരിഗണിക്കുന്നത് െ‌ചന്നൈ സൂപ്പർഫാസ്റ്റ്, കണ്ണൂർ എക്സ്പ്രസ്, ധൻബാദ് എക്സ്പ്രസ് എന്നിവ
train-sketch
SHARE

ആലപ്പുഴ∙ ജില്ലയിൽ സർവീസ് അവസാനിപ്പിക്കുന്ന 3 ട്രെയിനുകൾ കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കു കൂടി നീട്ടാൻ സാധ്യത പരിശോധിക്കുന്നു. ആലപ്പുഴ– െചന്നൈ സൂപ്പർഫാസ്റ്റ്, ആലപ്പുഴ– കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ആലപ്പുഴ–ധൻബാദ് എക്സ്പ്രസ് എന്നിവയാണു നീട്ടുന്നത്.  തിരുവനന്തപുരം, കൊച്ചുവേളി സ്റ്റേഷനുകളിലേക്കു സർവീസ് നീട്ടാനുള്ള സാധ്യത ദക്ഷിണ റെയിൽവേയുടെ പരിഗണനയിലാണ്. നിലവിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കുന്ന ഇവ തെക്കോട്ടു നീട്ടുന്നതു കായംകുളം, കരുനാഗപ്പള്ളി ഭാഗത്തെ യാത്രികർക്കു കൂടി സഹായകമാകുമെന്നും അതിനാലാണു കൊല്ലത്തേക്കെങ്കിലും ട്രെയിനുകൾ നീട്ടാൻ ആവശ്യപ്പെട്ടതെന്നും എ.എം.ആരിഫ് എംപി പറഞ്ഞു. 

നിലവിൽ ആലപ്പുഴയിൽ നിന്നു തെക്കൻ ഭാഗത്തേക്കു ട്രെയിനുകൾ താരതമ്യേന കുറവാണ്. നിലവിൽ 3 സൂപ്പർഫാസ്റ്റ്/എക്സ്പ്രസ് ട്രെയിനുകളാണ് ആലപ്പുഴയിൽ സർവീസ് അവസാനിപ്പിക്കുന്നത്. ഈ ട്രെയിനുകൾ കൂടി കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളിലേക്ക് പോയാൽ ആലപ്പുഴയിലെ അറ്റകുറ്റപ്പണി ഡിപ്പോയുടെ പ്രവർത്തനം നിർത്തേണ്ടി വരും. 

നിലവിൽ 3 ട്രെയിനുകൾക്കു വേണ്ടിയാണ് ഡിപ്പോ പ്രവർത്തിക്കുന്നതെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ മറ്റു ട്രെയിനുകളിലും ചെറിയ ജോലികൾ  ചെയ്യാറുണ്ട്. ഈ സൗകര്യം ഇല്ലാതാകും.  ആലപ്പുഴയിൽ നിന്നു ട്രെയിനുകൾ നീട്ടുമ്പോൾ ഒട്ടേറെ ട്രെയിനുകളുടെ സമയക്രമം പുതുക്കി നിശ്ചയിക്കേണ്ടി വരും. ഇതിന് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നാണു ചർച്ചയിൽ റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

വിഷയം അടുത്ത ദിവസം കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് ഉന്നയിക്കുമെന്നും എംപി പറഞ്ഞു. ആലപ്പുഴയിൽ നിന്നുള്ള ട്രെയിനുകൾ തിരുവനന്തപുരത്തേക്കു നീട്ടുമ്പോൾ എറണാകുളത്തു സർവീസ് അവസാനിപ്പിക്കുന്ന ഏതാനും ട്രെയിനുകൾ ആലപ്പുഴയിലേക്കു നീട്ടുന്നതും പരിഗണനയിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 

വന്ദേഭാരത് വരാൻ ട്രാക്ക് വേണം

ആലപ്പുഴ വഴി വന്ദേഭാരത് ട്രെയിൻ ഓടിക്കണമെങ്കിൽ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകണം. കേരളത്തിന് അനുവദിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ആലപ്പുഴ വഴി സർവീസ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും നിലവിലെ പാതയിലൂടെ ട്രെയിൻ ഓടിക്കാനാകില്ലെന്നു റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചെന്ന് എംപി പറഞ്ഞു. വന്ദേഭാരതിനു വേഗത്തിൽ കടന്നു പോകാനായി മറ്റു ട്രെയിനുകൾ പിടിക്കേണ്ടി വരും. ഇത് അവയുടെ സമയക്രമത്തെ ബാധിക്കും.

തീരദേശ പാതയിലൂടെ വന്ദേഭാരത് സർവീസ് തുടങ്ങിയാൽ ജില്ലാ കേന്ദ്രമെന്ന നിലയിൽ ആലപ്പുഴയിലാകും സ്റ്റോപ്പ് അനുവദിക്കുക. നിലവിൽ കോട്ടയം വഴി പോകുന്ന വന്ദേഭാരത് ട്രെയിനിനു ജില്ലയിൽ ചെങ്ങന്നൂരിലാണു സ്റ്റോപ്പുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS