ശാസ്താംപുറം മാർക്കറ്റ്; പഴയ കെട്ടിടങ്ങൾ അടുത്ത മാസം പൊളിച്ചേക്കും

HIGHLIGHTS
  • കച്ചവടക്കാർക്കു നഗരസഭ നോട്ടിസ് നൽകി
ചെങ്ങന്നൂർ ശാസ്താംപുറം മാർക്കറ്റ്.
SHARE

ചെങ്ങന്നൂർ ∙ 5 കോടി രൂപ ചെലവിൽ ആധുനിക മത്സ്യമാർക്കറ്റ് പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ശാസ്താംപുറം മാർക്കറ്റിലെ   പഴയ കെട്ടിടങ്ങൾ അടുത്ത മാസം പൊളിച്ചേക്കും.  കച്ചവടക്കാർക്കു നഗരസഭ നോട്ടിസ് നൽകി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങും. കെട്ടിടങ്ങൾ പൊളിച്ചു നീക്കിയ ശേഷം ഭൂമി പുതിയ മാർക്കറ്റിന്റെ നിർമാണത്തിനായി തീരദേശവികസന കോർപറേഷനു കൈമാറും. കോർപറേഷന്റെ മേൽനോട്ടത്തിലാണു നവീകരണം   നടക്കുക. സംസ്ഥാനത്തെ മാർക്കറ്റുകളുടെ നവീകരണച്ചുമതല കോർപറേഷനാണ്. 

മന്ത്രി സജി ചെറിയാന്റെ നിർദേശപ്രകാരം അനുവദിച്ച 5 കോടി രൂപ ചെലവഴിച്ചാണു ശാസ്താംപുറം മാർക്കറ്റിന്റെ പുനർനിർമാണം.  വൃത്തിഹീനമായ പരിസരം ഉപഭോക്താക്കളെ മാർക്കറ്റിൽ നിന്ന് അകറ്റി. മാലിന്യസംസ്കരണത്തിനു വഴിയില്ലെന്നതും പ്രധാന പ്രശ്നമാണ്. പുതിയ മാർക്കറ്റ് വരുന്നതോടെ മാലിന്യസംസ്കരണസംവിധാനവും യാഥാർഥ്യമാകും. പുതിയ കെട്ടിടങ്ങളും ആധുനികമത്സ്യമാർക്കറ്റും ഒരുങ്ങും.   വാഹനങ്ങൾക്കു കയറിയിറങ്ങിപ്പോകാൻ കഴിയും വിധമാകും പുതിയ മാർക്കറ്റിന്റെ നിർമാണം. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS