ADVERTISEMENT

ചേർത്തല ∙ വഴിത്തർക്കത്തെ തുടർന്ന് മത്സ്യത്തൊഴിലാളിയായ പിതാവിനും മകനും വെട്ടേറ്റു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18–ാംവാർഡിൽ ജനക്ഷേമം തോട്ടുങ്കൽ വീട്ടിൽ റോയി പീറ്റർ(45), മകൻ അശ്വിൻ ആഷ്ബിൻ(17) എന്നിവർക്കാണ് വെട്ടേറ്റത്. അശ്വിൻ ആഷ്ബിന്റെ കൈക്കും റോയി പീറ്ററുടെ തലയ്ക്കുമാണ് വെട്ടേറ്റത്. റോയിയുടെ ഭാര്യ റോസിനും (44) ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. മൂവരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട്  മാരാരിക്കുളം വടക്ക് 14 ാം വാർഡ് ചാരങ്കാട്ട് ആന്റണി തോമസിനെ(56) അർത്തുങ്കൽ സിഐ പി.ജി. മധുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.  സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ആന്റണി തോമസിന് റോയി പീറ്ററിന്റെ വീടിനടുത്ത് 30 സെന്റോളം സ്ഥലമുണ്ട്. വഴിത്തർക്കവുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയ്ക്കുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്.  വെട്ടേറ്റ പീറ്ററെയും ഭാര്യയെയും മകനെയും നാട്ടുകാരാണ് ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT