ADVERTISEMENT

ചാരുംമൂട്∙  റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയും ഗതാഗത സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിന്റെ ഭാഗമായി മാവേലിക്കര താലൂക്കിലെ വിവിധ ഭാഗങ്ങളിൽ മുൻഗണനാക്രമത്തിൽ മോട്ടർ വാഹനവകുപ്പിന്റെ പരിശോധന നടന്നു. കെ–പി റോഡിലായിരുന്നു പരിശോധന, രാവിലെ ആറ് മുതൽ വാഹന പരിശോധന തുടങ്ങി. 

അമിത ഭാരം കയറ്റി ഓടുന്ന വാഹനങ്ങൾ, അമിത വേഗത്തിലും അശ്രദ്ധമായും പായുന്ന ഇരുചക്രവാഹനങ്ങൾ, സിഗ്നൽ ലംഘിക്കുന്ന വാഹനങ്ങൾ, നിയമം പാലിക്കാതെ ഓടുന്ന സ്വകാര്യ ബസുകൾ എന്നിവയാണ് പരിശോധിച്ചത്. ചാരുംമൂട് ജംക്‌ഷനിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെയും ജംക്‌ഷനിൽ സിഗ്നൽ ലംഘിച്ച് വരുന്ന വാഹനങ്ങൾ റോഡ് ഉപഭോക്താക്കൾക്ക് തടസ്സമാകും വിധം പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്കെതിരെയും നടപടി സ്വീകരിച്ചു.

ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്ത 23 ബൈക്കുകൾ, നിയമാനുസൃതമല്ലാത്ത നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് 11 വാഹനങ്ങൾ, തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്ത ഏഴ് വാഹനങ്ങൾ, അശ്രദ്ധമായി ഓടിച്ച ഒൻപത് വാഹനങ്ങൾ ഉൾപ്പെടെ 64 വാഹനങ്ങൾക്ക് എതിരെ നിയമലംഘനത്തിന് നടപടി സ്വീകരിച്ചു.  മാവേലിക്കര ജോ.ആർടിഒ എം.ജി.മനോജ്, എംവിഐമാരായ പ്രമോദ്, അജിത്കുമാർ, എംഎംവിഐമാരായ സജു വി.ചന്ദ്രൻ, ദിനൂപ്, പ്രസന്നകുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com