കൊലപാതക ശ്രമം: പ്രതികള്‍ അറസ്റ്റിൽ

Mail This Article
×
ചാരുംമൂട്∙ കടംവാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ പേരിൽ ഉണ്ടായ തർക്കം കൊലപാതക ശ്രമത്തിൽ എത്തിയതിന്റെ പേരിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28ന് രാത്രി 8.30ന് ആദിക്കാട്ടുകുളങ്ങര പ്ലാവിള തെക്കേതിൽ വീട്ടിൽ റഫീഖ് (39)നെ കൊല്ലാൻ ശ്രമിച്ചു എന്നതിന്റെ പേരിൽ നൂറനാട് പൊലീസ് എടുത്ത കേസിലാണ് ആദിക്കാട്ട്കുളങ്ങര കണ്ടീരേത്ത് നൈനാർ മൻസിസിൽ ആഷിഖ് (48), ആദിക്കാട്ടുകുളങ്ങര ചാന്നാരയ്യത്ത് ഷാനു (34) എന്നിവരെ അറസ്റ്റ് ചെയ്തത്.ഇവർ കത്തികൊണ്ട് റഫീഖിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. പ്രതികളെ മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.