ആലപ്പുഴ വഴി വന്ദേഭാരത് ; കന്നിയോട്ടം ഇന്ന്
Mail This Article
ആലപ്പുഴ ∙ തീരദേശപാതയിലെ വന്ദേഭാരത് ട്രെയിനിന്റെ കന്നിയോട്ടം ഇന്ന്. ആലപ്പുഴയിലും കായംകുളത്തും സ്വീകരണം നൽകും. കാസർകോട്ടുനിന്നു സർവീസ് തുടങ്ങുന്ന ട്രെയിൻ രാത്രിയാണു ജില്ലയിലെത്തുക. രണ്ടു സ്റ്റേഷനുകളിലും സ്വീകരണത്തിന് റെയിൽവേ അധികൃതർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
രാത്രി 8ന് ട്രെയിൻ ആലപ്പുഴയിലെത്തുമെന്നാണു പ്രതീക്ഷ. എന്നാൽ, വഴിനീളെ സ്വീകരണങ്ങളുള്ളതിനാൽ വൈകാനാണു സാധ്യത. കായംകുളത്തു പ്രതീക്ഷിക്കുന്നത് 9ന്. ആലപ്പുഴയിൽ 7ന് സ്വീകരണത്തോടനുബന്ധിച്ചുള്ള പരിപാടികൾ തുടങ്ങും. കലാപരിപാടികളും നടക്കും. കായംകുളത്തും കലാപരിപാടികൾ ഉണ്ടാകും. കായംകുളത്തു സ്റ്റോപ്പ് ഇല്ലാത്തതിൽ മിക്ക സംഘടനകളും പ്രതിഷേധത്തിലാണ്.
8 കോച്ചുകൾ, 540 സീറ്റുകൾ
കോട്ടയം വഴി ഓടുന്ന വന്ദേ ഭാരത് ട്രെയിനിന്റെ പകുതി സീറ്റുകളേ ആലപ്പുഴ വഴി ഓടുന്നതിലുള്ളൂ. കോട്ടയം വഴിയുള്ളതിൽ 16 കോച്ചുണ്ട്. ആലപ്പുഴ വഴിയുള്ളതിന് 8 കോച്ച് മാത്രം. ആകെ 540 സീറ്റുകൾ.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local