ബാറിൽ അടിപിടി; 7 പേർ അറസ്റ്റിൽ

Mail This Article
പുന്നപ്ര ∙ പറവൂരിലെ ബാറിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ആക്രമണത്തിൽ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര വടക്ക് പറവൂർ സ്വദേശി ജോമോൻ(26), പുന്നപ്ര വടക്ക് വടക്കേയറ്റത്ത് വീട്ടിൽ തോമസുകുട്ടി (മെബു– 30), പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശേരി വീട്ടിൽ സജിത്ത്(30), ആലപ്പുഴ നഗരസഭ ഹൗസിങ് കോളനി വാർഡിൽ അയ്യംപള്ളി വീട്ടിൽ അഭിജിത്ത്(27), പുന്നപ്ര വടക്കു പഞ്ചായത്ത് 11ാം വാർഡ് വലിയവീട്ടിൽ ലിബിൻസാലസ്(27) എന്നിവരെയും എതിർ സംഘത്തിൽപെട്ട പുന്നപ്ര വടക്ക് പഞ്ചായത്ത്
താഴ്ചയിൽ വിനീത്(കണ്ണൻ–31), പുന്നപ്ര വടക്ക് പഞ്ചായത്ത് 8 വാർഡ് താഴ്ചയിൽ വിനീഷ്(ഉണ്ണി–31), എന്നിവരെയുമാണ് എസ്ഐ: ആർ.ആർ.രാകേഷും സംഘവും ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 2നായിരുന്നു ആക്രമണം. ബാറിൽ നിന്നു തുടങ്ങിയ ഏറ്റുമുട്ടൽ റോഡിലും തുടർന്നു. റോഡരികിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി.