സ്ഥിരം സർവീസ് ആക്കിയ വേളാങ്കണ്ണി എക്സ്പ്രസിന് സ്വീകരണം

Mail This Article
ചെങ്ങന്നൂർ ∙ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ശ്രമഫലമായി സ്ഥിരം സർവീസ് ആക്കി മാറ്റിയ വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിനിന് ചെങ്ങന്നൂരിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലോക്കോ പൈലറ്റുമാരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. മധുര പലഹാര വിതരണവും നടന്നു. നഗരസഭാധ്യക്ഷ സൂസമ്മ ഏബ്രഹാം, വൈസ് ചെയർമാൻ മനീഷ് കീഴാമഠത്തിൽ, അഖില ഭാരത അയ്യപ്പാസേവ സംഘം ജനറൽ സെക്രട്ടറി ഡി. വിജയകുമാർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.വി. ജോൺ, ബിപിൻ മാമൻ,
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. സജീവൻ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുജ ജോൺ, ഐഎൻടിയുസി. ജില്ലാ ജനറൽ സെക്രട്ടറി കെ.ദേവദാസ്, നഗരസഭ കൗൺസിലർമാർ എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി. ഒരു വർഷം മുൻപ് പരീക്ഷണാർഥം സർവീസ് ആരംഭിച്ച വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ ഇപ്പോഴാണ് ആഴ്ചയിൽ രണ്ടു ദിവസം സ്ഥിരം സർവീസ് ആരംഭിച്ചത്.
കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ആവശ്യപ്രകാരമാണ് ഒരു വർഷം മുൻപ് ആരംഭിച്ചത്. തിങ്കൾ, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്ത് നിന്നു പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ5.45 ന് വേളാങ്കണ്ണിയിൽ എത്തും. ഉച്ചയ്ക്ക് 2.43 നാണ് ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തുക. ബുധൻ, ഞായർ ദിവസങ്ങളിൽ വേളാങ്കണ്ണിയിൽ നിന്നും വൈകിട്ട് 6.40 ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.48 ന് എറണാകുളത്ത് എത്തും. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ രാവിലെ 9.28ന് ട്രെയിൻ എത്തിച്ചേരും.