ADVERTISEMENT

വള്ളികുന്നം ∙ 13 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ബാലികയുടെ ബന്ധുവിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. താമരക്കുളം കണ്ണനാകുഴി പന്തപ്ലാവിൽ രാജ്കുമാറാണ് (33) റിമാൻഡിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

മുതിർന്നവർ ഇല്ലാതിരുന്ന സമയത്തു പ്രതി വീട്ടിൽ കയറി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. പെൺകുട്ടി ബഹളം വച്ചതോടെ പ്രതി സംഭവസ്ഥലത്തുനിന്നു മുങ്ങി. വിവരം അറിഞ്ഞ് ബാലികയുടെ ബന്ധു കൂടിയായ പ്ലസ് ടു വിദ്യാർഥി രാജ്കുമാറിനെ കണ്ടു ചോദ്യം ചെയ്യുകയും തൊട്ടികൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. രാജ്കുമാറിനെ ആക്രമിച്ച കേസിൽ ബന്ധുവായ വിദ്യാർഥിക്കെതിരെയും വള്ളികുന്നം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com