ADVERTISEMENT

ആലപ്പുഴ∙ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും തദ്ദേശ സ്വയംഭരണ സ്ഥാപന എൻഫോഴ്സ്മെന്റ് സ്ക്വാഡും ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്ത് നടത്തിയ പരിശോധനയിൽ വിവിധ ക്രമക്കേടുകൾ കണ്ടെത്തി. നഗരസഭാ പരിധിയിലെ കല്യാണ മണ്ഡപങ്ങൾ ഭക്ഷണശാലകൾ, പഴം, പച്ചക്കറിക്കടകൾ, മത്സ്യ-മാംസ വിതരണ കേന്ദ്രങ്ങൾ ബേക്കറികൾതുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതും   കണ്ടെത്തി. 

നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് 10000 രൂപ വീതം പിഴ ചുമത്താൻ ശുപാർശ ചെയ്തു. വരും ദിവസങ്ങളിലും  പരിശോധന തുടരും. വീടുകളിലും സ്ഥാപനങ്ങളിലും ഉള്ള പ്ലാസ്റ്റിക് മാലിന്യം ഹരിതകർമസേനയ്ക്ക് കൈമാറണെന്നും   അധികൃതർ പറഞ്ഞു. എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ സി.കെ.ഷിബുവിന്റെ നേതൃത്വത്തിൽ   അംഗങ്ങളായ കെ.പി.വർഗീസ്, സി.ജയകുമാർ, ബി.മനോജ്കുമാർ, സുമേഷ് പവിത്രൻ, സി.എം.ബൈജു എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com