രണ്ട് വന്ദേഭാരത് ട്രെയിനുകൾക്കും കായംകുളത്ത് സ്റ്റോപ്പ് വേണം; ആവശ്യം ശക്തം
Mail This Article
കായംകുളം∙ ആലപ്പുഴ വഴിയും കോട്ടയം വഴിയും പോകുന്ന രണ്ട് വന്ദേ ഭാരത് ട്രെയിൻ കായംകുളം വഴി കടന്നു പോയിട്ടും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷനൽ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റി റെയിൽവേ സ്റ്റേഷനിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി ഷൈൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. റെയിൽവേ ജംക്‌ഷൻ എന്ന പരിഗണനയിൽ ഉടൻ സ്റ്റോപ്പ് അനുവദിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി. ജില്ലാ പ്രസിഡന്റ് വി.എം. അമ്പിളിമോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നജീം പൂയപറമ്പ്, സന്തോഷ്കുമാർ കുറുപ്പ്, റെജികുമാർ പൊന്നൂരേത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
കായംകുളം∙ പ്രധാന ജംക്‌ഷനായ കായംകുളത്ത് പുതിയ വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് കെപിസിസി വിചാർ വിഭാഗ് നിയോജക മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡന്റ് സഞ്ജീവ് അമ്പലപ്പാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രഫ. സുരേഷ് ആമ്പക്കാട്, പ്രഫ.പരമേശ്വരൻപിള്ള, കണിശ്ശേരി മുരളി,ഡോ.തോമസ് പുളിക്കൽ, സതീഷ് കുമാർ, ജയവിക്രമൻ, വി.ചന്ദ്രമോഹനൻ നായർ, ഹരികുമാർ, ഗംഗാധരൻനായർ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
കായംകുളം∙ കോട്ടയം, ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ്(എം) നിയോജക മണ്ഡല നേതൃയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അധികാരികൾക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.യോഗം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബാബു ജോർജ് സത്രത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷേയ്ക്ക് അബ്ദുള്ള, റോയിവർഗീസ്, ജില്ലാ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ എൻ.സുരേന്ദ്രൻ, സജു എടക്കാട്, കെടിയുസി (എം) ജില്ലാ പ്രസിഡന്റ് കെ.എൻ. ജയറാം, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബോബൻ സഖറിയ, മണ്ഡലം പ്രസിഡന്റുമാരായ ആർ.ഹരിദാസ്, എം. ജോസഫ്, മോഹൻഭരണിക്കാവ്, സുരേഷ്കുമാർ, ശശിധരൻ, ശശികല തുടങ്ങിയവർ പ്രസംഗിച്ചു.