ADVERTISEMENT

ആലപ്പുഴ∙ 24 മണിക്കൂറിൽ ചേർത്തല, തൈക്കാട്ടുശേരി, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ പെയ്തത് 100 മില്ലിമീറ്ററിലധികം മഴ. 28നു രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെയുള്ള കണക്കാണിത്. ചേർത്തലയിൽ 150.5 മില്ലീമീറ്റർ മഴയാണു പെയ്തത്. ഇന്നലെ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ മഴ ലഭിച്ച സ്ഥലം ചേർത്തലയാണ്. ചെങ്ങന്നൂർ താലൂക്കിൽ മഴ അളക്കാനുള്ള സംവിധാനമില്ല. മുൻപു മഴമാപിനി ഉണ്ടായിരുന്നെങ്കിലും പിന്നീടു പ്രവർത്തിക്കാതാകുകയായിരുന്നു. ജില്ലയിൽ മറ്റെല്ലാ താലൂക്കുകളിലും മഴ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്. ജില്ലാ ആസ്ഥാനത്തെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ചൂടു രേഖപ്പെടുത്താനുള്ള സംവിധാനവും (എഡബ്ല്യുഎസ്) പ്രവർത്തിക്കുന്നില്ല. ഇതിനു സമീപത്തായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ താപമാപിനി ഉള്ളതിനാൽ അതിൽ നിന്നുള്ള അളവുകളാണു രേഖപ്പെടുത്തുന്നത്.

സ്ഥലം, 24 മണിക്കൂറിലെ മഴ(മില്ലീമീറ്ററിൽ) എന്ന ക്രമത്തിൽ

∙ചേർത്തല– 150.5

∙തൈക്കാട്ടുശേരി– 118.0

∙ആലപ്പുഴ– 105.0

∙ഹരിപ്പാട്– 103.4

∙മങ്കൊമ്പ്– 98.0

∙കായംകുളം അഗ്രി– 62.2

∙കായംകുളം– 45.0

∙കരുമാടി– 45.0

∙മാവേലിക്കര– 33.4

∙നൂറനാട്– 27.5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com