ആലപ്പുഴ ജില്ലയിൽ ഇന്ന് (01-10-2023); അറിയാൻ, ഓർക്കാൻ
Mail This Article
കേരള സർവകലാശാല
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം∙ കേരള സർവകലാശാല കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ നടത്തി വരുന്ന എഐസിടിഇ അംഗീകാരമുള്ള എംടെക് ക്ംപ്യൂട്ടർ സയൻസ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. താത്ര്യമുള്വർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 3 ന് രാവിലെ 10.30 ന് കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഹാജരാകണം.
പരീക്ഷാഫലം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ് കഴിഞ്ഞ ജനുവരിയിൽ നടത്തിയ ബിടെക് രണ്ടാം സെമസ്റ്റർ (റെഗുലർ – 2021 അഡ്മിഷൻ – 2020 സ്കീം)/ സപ്ലിമെന്ററി – 2020 അഡ്മിഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 9 വരെ അപേക്ഷിക്കാം. 2023 ജൂലൈയിൽ നടത്തിയ എംഎ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2021–2023) സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പിഎച്ച്ഡി: കോഴ്സ് വർക്ക് അപേക്ഷാ തീയതി നീട്ടി
2022 ഡിസംബർ സെഷൻ പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് 2023 ജൂലൈ സെഷനിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഒക്ടോബർ 25 വരെ നീട്ടി.
ഒഴിവ്
ആലപ്പുഴ∙ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം വിഷയത്തിന് താൽക്കാലിക അധ്യാപികയുടെ ഒഴിവുണ്ട്. അഭിമുഖം 4നു രാവിലെ 10നു കനോഷ്യൻ കോൺവന്റിൽ. 9778750656.