ADVERTISEMENT

മാവേലിക്കര ∙ ഗാന്ധിപ്രതിമ സ്ഥാപിച്ചു ബിജു ജോസഫിനു ലോക റെക്കോർഡ്. ഗാന്ധിസന്ദേശം പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ രണ്ടായിരത്തി അഞ്ഞൂറിലേറെ ഗാന്ധി പ്രതിമകൾ സ്ഥാപിച്ചതിനു പീസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബിജു ജോസഫിനാണു യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ അംഗീകാരം ലഭിച്ചത്. റെക്കോർഡ് നേട്ടം കൈവരിക്കുമ്പോൾ 2507 ഗാന്ധി പ്രതിമയും ഒപ്പം സബർമതി ആശ്രമത്തിലെ മണ്ണും ചേർത്തു സ്ഥാപിച്ചു കഴിഞ്ഞു. 

രാജ്യത്തിനകത്തും പുറത്തുമായി സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ 2011 മുതലാണു പ്രതിമകൾ സ്ഥാപിച്ചു തുടങ്ങിയത്. അമേരിക്കയിലെ 7 സ്റ്റേറ്റുകളിൽ പ്രതിമ സ്ഥാപിച്ചു. ഇന്നു അമേരിക്കയിലെ ടെക്സസിൽ ബിജു വരച്ച ഗാന്ധി ചിത്രത്തിന്റെ പ്രദർശനവും നടത്തുന്നുണ്ട്. ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ചവറ ടൈറ്റാനിയം ഉൾപ്പെടെ കേരളത്തിൽ 7 സ്ഥലങ്ങളിൽ ഇത്തവണ ഗാന്ധി പ്രതിമ സ്ഥാപിക്കുമെന്നു ബിജു ജോസഫ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com